Quantcast

സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നത് വരെ പൊലീസ് അറസ്റ്റ് ചെയ്യാതെ ഒത്തുകളിക്കുകയായിരുന്നുവെന്ന് ആരോപണം

മുന്‍കൂര്‍ ജാമ്യം അനുവദിച്ച കോടതി ഉത്തരവിനെതിരെ പരാതിക്കാരി ഇന്ന് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും

MediaOne Logo

Web Desk

  • Updated:

    2022-08-03 02:10:17.0

Published:

3 Aug 2022 1:34 AM GMT

സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നത് വരെ പൊലീസ് അറസ്റ്റ് ചെയ്യാതെ ഒത്തുകളിക്കുകയായിരുന്നുവെന്ന് ആരോപണം
X

കോഴിക്കോട്: സാഹിത്യകാരന്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നത് വരെ പൊലീസ് അറസ്റ്റ് ചെയ്യാതെ ഒത്തുകളിക്കുകയായിരുന്നുവെന്ന് ആരോപണം. മുന്‍കൂര്‍ ജാമ്യം അനുവദിച്ച കോടതി ഉത്തരവിനെതിരെ പരാതിക്കാരി ഇന്ന് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. സിവിക് ചന്ദ്രനെതിരെയുള്ള മറ്റൊരു ലൈംഗികാതിക്രമ കേസിലെ മുന്‍കൂര്‍ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാപ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും.

20 ദിവസം മുന്‍പ് നല്‍കിയ പരാതിയില്‍ കേസെടുത്തിട്ടും പൊലീസ് സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായിട്ടില്ലെന്നാണ് ആരോപണം. അതിജീവിതയുടെ പരാതിയില്‍ പൊലീസ് ഒരു നടപടിയുമെടുത്തില്ല. ദലിത്പക്ഷ നിയമങ്ങള്‍ പരിഗണിക്കാതെയാണ് മുന്‍കൂര്‍ ജാമ്യമെന്നും അതിജീവിതയ്ക്കൊപ്പം നില്‍ക്കുന്നവര്‍ പറയുന്നു. വിധി നിരാശപ്പെടുത്തുന്നതാണ്. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും.

സിവിക് ചന്ദ്രനെതിരെ രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. 2020 ഫെബ്രുവരി എട്ടിന് കൊയിലാണ്ടി നന്തി കടൽ തീരത്ത് നടന്ന കവിതാ ക്യാമ്പിനെത്തിയ സമയത്ത് സിവിക് ലൈംഗികാതിക്രമം നടത്തിയെന്നാണ് യുവഎഴുത്തുകാരിയുടെ പരാതി.



TAGS :

Next Story