വർക്കിങ് കമ്മിറ്റി അംഗം രാഷ്ട്രീയ എതിരാളിയെ സ്തുതിക്കുന്നത് അരോചകം; തരൂരിന്റെ മോദി സ്തുതിയിൽ വിമർശനവുമായി കെ.മുരളീധരൻ
തെരഞ്ഞെടുപ്പ് ദിവസം തരൂർ നടത്തിയ പ്രസ്താവന ദൗർഭാഗ്യകരമാണെന്നും പ്രചാരണത്തിന് ക്ഷണിച്ചില്ല എന്ന് പറഞ്ഞത് ശരിയല്ലെന്നും മുരളീധരൻ പറഞ്ഞു.

കൊല്ലം: ശശി തരൂരിന്റെ മോദി സ്തുതിയിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രാഷ്ട്രീയ എതിരാളിയെ സ്തുതിക്കുന്നത് അരോചകമാണെന്നാണ് മുരളീധരൻ വിമർശിച്ചത്. വിഷയത്തിൽ ഹൈക്കമാൻഡ് നിലപാട് പറയുമെന്നും നിരന്തരം മോദി സ്തുതി നടത്തുന്നത് ശരിയല്ലെന്നും മുരളീധരൻ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് ദിവസം തരൂർ നടത്തിയ പ്രസ്താവന ദൗർഭാഗ്യകരമാണെന്നും പ്രചാരണത്തിന് ക്ഷണിച്ചില്ല എന്ന് പറഞ്ഞത് ശരിയല്ലെന്നും മുരളീധരൻ പറഞ്ഞു. തരൂരിന്റെ വാക്കുകൾക്ക് നിലമ്പൂരിലെ ജനങ്ങൾ വിലകൊടുത്തില്ലെന്നും ഇതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ, നിലമ്പൂരിലെ പരാജയം അംഗീകരിക്കാൻ എൽഡിഎഫ് തയാറാകണമെന്നും വിജയം മാത്രമേ അംഗീകരിക്കൂ എന്ന നിലപാട് ശരിയല്ലെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു. ഭരണത്തുടർച്ച എന്ന വ്യാമോഗം ജനങ്ങൾ തള്ളിക്കളഞ്ഞു. അതാണ് നിലമ്പൂർ തെളിയിച്ചത്. അൻവറിന് വോട്ട് കിട്ടിയത് അംഗീകരിക്കുന്നു. തുടർന്നുള്ള കാര്യങ്ങൾ ഇപ്പോൾ അജണ്ടയിലില്ല. യുഡിഎഫിൽ ചേരണോ വേണ്ടയോ എന്ന് അൻവർ തീരുമാനിക്കട്ടെയെന്നും മുരളീധരൻ പറഞ്ഞു.
watch video:
Adjust Story Font
16

