പിഡിപി എന്ന പാർട്ടി ഇപ്പോൾ ഉണ്ടോ എന്നത് തന്നെ സംശയമാണ്, ഇന്നത്തെ പിഡിപി ആരാണ്; എ.വിജയരാഘവൻ
ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ഭാവിയിൽ ഒരു കാലത്തും സ്വീകരിക്കില്ലേ എന്ന ചോദ്യത്തിന് നാളെ നാളെയാണെന്നും അത് അന്നത്തെ കാര്യമാണെന്നുമാണ് വിജയരാഘവൻ മറുപടി പറഞ്ഞത്.

നിലമ്പൂർ: പിഡിപി എന്ന പാർട്ടി ഇപ്പോൾ ഉണ്ടോ എന്നത് തന്നെ സംശയമാണെന്നും ഇന്നത്തെ പിഡിപി ആരാണെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഇടതുസ്ഥാനാർഥിക്ക് പിഡിപി പിന്തുണ പ്രഖ്യാപിച്ചിരുന്നു. മനോരമയുടെ നേരെ ചൊവ്വേ പരിപാടിയിൽ സംസാരിക്കവെയാണ് വിജയരാഘവന്റെ പരാമർശം.
ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ഭാവിയിൽ ഒരു കാലത്തും സ്വീകരിക്കില്ലേ എന്ന ചോദ്യത്തിന് നാളെ നാളെയാണെന്നും അത് അന്നത്തെ കാര്യമാണെന്നുമാണ് വിജയരാഘവൻ മറുപടി പറഞ്ഞത്. കാലത്തിന്റെ രാഷ്ട്രീയമനുസരിച്ച് തീരുമാനമെടുക്കുന്നവരാണ് തങ്ങളെന്നും വിജയരാഘവൻ പ്രതികരിച്ചു. വെൽഫയർ പാർട്ടിയുടെ പിന്തുണ യുഡിഎഫിനും പിഡിപിയുടെ പിന്തുണ എൽഡിഎഫിനും ലഭിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് റോഡ് സൈഡിൽ കുട്ടികൾ പന്ത് തട്ടിക്കളിക്കുന്നതും ലോകകപ്പും ഒരുപോലെയാണോ എന്നാണ് അദ്ദേഹം പ്രതികരിച്ചത്. ആർഎസ്എസിന് ബിജെപി എന്ന പോലെയാണ് ജമാഅത്തെ ഇസ്ലാമിക്ക് വെൽഫയർ പാർട്ടിയെന്നും ആർഎസിഎസിന്റെ മുസ്ലിം പതിപ്പാണ് ജമാഅത്തെ ഇസ്ലാമിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ഇടതുപക്ഷം ഒരുകാലത്തും സ്വീകരിച്ചിട്ടില്ലെന്ന് അവകാശപ്പെട്ട വിജരാഘവൻ പിഡിപി പിന്തുണയും വെൽഫയർ പാർട്ടി പിന്തുണയും ഒരുപോലെയല്ലെന്നും വ്യക്തമാക്കി.
കപ്പലപകടത്തിലെയും ദേശീയപാത തകർച്ചയിലെയും വിവാദങ്ങളെക്കുറിച്ച ചോദ്യത്തിന് ദോഷൈകദൃക്കുകൾക്ക് ചികിത്സയില്ലെന്നാണ് മറുപടിയായി വിജരാഘവൻ വ്യക്തമാക്കിയത്. അൻവറിനെ ഒരു ബലൂണാക്കി മാറ്റി ആ ബലൂണിന് ഒരുകുത്ത് കൊടുക്കുകയാണ് കോൺഗ്രസ് ചെയ്തതെന്നും ഒരാളെ അടർത്തിയെടുത്ത് വഴിയിലിടാൻ പറ്റുമോയെന്നും വിജയരാഘവൻ പറഞ്ഞു.
Adjust Story Font
16

