'ജനകീയപോരാട്ടങ്ങളിലൂടെ വി.എസ് നേടിയെടുത്ത ജനപിന്തുണയാണ് ഈ കാണുന്നത്; അക്ഷരാർഥത്തിൽ ഒരു യുഗാന്ത്യമാണ്'- വി.എസ്സിന്റെ മുൻ പി.എ സുരേഷ് കുമാർ
കഴിഞ്ഞ അഞ്ച് വർഷമായി സജീവ രാഷ്ട്രീയത്തില്ലാതിരുന്ന വിഎസ്സിന് പുതിയ തലമുറയടക്കമുള്ള ആളുകൾ നൽകുന്ന യാത്രയയപ്പ് രാജകീയമാണെന്നും സുരേഷ് കുമാർ

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ വിലാപയാത്ര സ്വന്തം നാട്ടിലേക്ക് പോയി കൊണ്ടിരിക്കുകയാണ്. ഓരോ പ്രദേശങ്ങളിലും വലിയ ആൾക്കൂട്ടങ്ങളാണ് വിഎസ്സിനെ അവസാനമായി ഒരു നോക്ക് കാണാൻ വേണ്ടി കൂടിനിൽക്കുന്നത്. ഈ അവസരത്തിൽ മീഡിയ വണിനോട് പ്രതികരിക്കുകയാണ് വിഎസ്സിന്റെ മുൻ പിഎ സുരേഷ് കുമാർ. ജനകീയപോരാട്ടങ്ങളിലൂടെ വി.എസ് നേടിയെടുത്ത ജനപിന്തുണയാണ് ഈ കാണുന്നതെന്നും അക്ഷരാർഥത്തിൽ ഒരു യുഗാന്ത്യമാണ് സംഭവിച്ചിരിക്കുന്നതെന്നും സുരേഷ് കുമാർ പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷമായി സജീവ രാഷ്ട്രീയത്തില്ലാതിരുന്ന വിഎസ്സിന് പുതിയ തലമുറയടക്കമുള്ള ആളുകൾ നൽകുന്ന യാത്രയയപ്പ് രാജകീയമാണ്. ജനകീയ നേട്ടങ്ങളിലൂടെയാണ് വി.എസ് ഈ ജനപിന്തുണ നേടിയെടുത്തതെന്നും സുരേഷ് കുമാർ പറഞ്ഞു. മജ്ജയും മാംസവുമുള്ള ഇങ്ങനെയൊരാൾ ജീവിച്ചിരുന്നു എന്ന് അടുത്ത തലമുറക്ക് വിശ്വസിക്കാൻ പ്രയാസമായിരിക്കുമെന്ന് മഹാത്മ ഗാന്ധിയെ കുറിച്ച് ഐൻസ്റ്റീൻ പറഞ്ഞ വാക്കുകൾ സുരേഷ് കുമാർ വിഎസ്സിനെ അനുസ്‌മരിക്കുന്നതിന് വേണ്ടി ഓർത്തെടുത്തു.
പാർട്ടിക്ക് അകത്തായാലും പുറത്തായാലും തെറ്റുകാർക്കെതിരെ അനീതിക്കെതിരെ സ്ത്രീ പീഡകർക്കെതിരെ വിഎസ് കടുത്ത നിലപാട് എടുത്തിരുന്നതായി സുരേഷ് കുമാർ പറഞ്ഞു. പാർട്ടിക്ക് അകത്ത് തെറ്റുകൾ കണ്ട സമയത്തും വിഎസ് അത് തിരുത്തിയിരുന്നതായും സുരേഷ് കുമാർ കൂട്ടിച്ചേർത്തു.
Adjust Story Font
16

