Quantcast

ടെസ്റ്റുകളുടെ എണ്ണം പരിമിതപ്പെടുത്തി, എംവിഐമാരില്ല; മലബാർ ജില്ലകളില്‍ ഡ്രൈവിങ് ലൈസന്‍സ് കിട്ടാൻ മാസങ്ങൾ

ലേണേഴ്സ് പരിധി കഴിയുമുമ്പെ ടെസ്റ്റ് കഴിയണമെങ്കില്‍ ഭാഗ്യം വേണമെന്ന അവസ്ഥയാണ്

MediaOne Logo

Web Desk

  • Published:

    12 March 2026 10:49 AM IST

ടെസ്റ്റുകളുടെ എണ്ണം പരിമിതപ്പെടുത്തി, എംവിഐമാരില്ല; മലബാർ ജില്ലകളില്‍ ഡ്രൈവിങ് ലൈസന്‍സ് കിട്ടാൻ മാസങ്ങൾ
X

കോഴിക്കോട്: മലബാർ ജില്ലകളില്‍ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റിനും ലേണേഴ്സ് ടെസ്റ്റിനും കാത്തിരിക്കേണ്ടത് മാസങ്ങള്‍. ഒരു ദിവസത്തെ ടെസ്റ്റുകളുടെ എണ്ണം പരിമിതപ്പെടുത്തിയതും മലബാർ മേഖലയിലെ മോട്ടോർ വെഹിക്കിള്‍ ഇന്‍സ്പെക്ടർമാരുടെ എണ്ണക്കുറവുമാണ് പ്രതിസന്ധിക്ക് കാരണം. ടെസ്റ്റുകളുടെ എണ്ണം കുറയുന്നത് ഡ്രൈവിങ് സ്കൂളുകളുകളെയും പ്രതികൂലമയി ബാധിക്കുന്നു.

ലേണേഴ്സ് പരിധി കഴിയുമുമ്പെ ടെസ്റ്റ് കഴിയണമെങ്കില്‍ ഭാഗ്യം വേണമെന്ന അവസ്ഥയാണ്. ലേണേഴ്സോ ഡ്രൈവിങ് ടെസ്റ്റോ പാസായാല്‍ അടുത്ത ടെസ്റ്റിനായി പിന്നെയും മാസങ്ങള്‍ കാത്തിരിക്കേണ്ടിവരും. ഡ്രൈവിങ് സ്കൂളുകള്‍ നടത്തുന്നവരും ഇതുമൂലം പ്രതിസന്ധിയിലാണ്.

ഒരു മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടർക്ക് ഒരു ദിവസം 40 ടെസ്റ്റുകള്‍ മാത്രമേ നടത്താവൂ എന്നാണ് പുതിയ ക്രമീകരണം. എംവിഐമാരുടെ എണ്ണം കുറഞ്ഞ മലബാറില്‍ ഇത് വലിയ പ്രതിസന്ധിയുണ്ടാക്കുന്നു. ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിച്ച് ടെസ്റ്റുകള്‍ കൂട്ടി പ്രതിസന്ധി പരിഹരിക്കണമെന്നാണ് ടെസ്റ്റിന് കാത്തിരിക്കുന്നവർ ആവശ്യപ്പെടുന്നത്.



TAGS :

Next Story