'വടകരയിൽ ഉണ്ടായതുപോലുള്ള പ്രശ്നങ്ങൾ ആവർത്തിക്കാതിരുന്നാൽ എല്ലാവർക്കും നല്ലത്': ഷാഫി പറമ്പിൽ
കോടതിയിൽ പൊലീസ് കൊടുത്ത റിപ്പോര്‍ട്ടിനകത്ത് പറയുന്ന റിബേഷ് കറകളഞ്ഞ ഡിവൈഎഫ്ഐക്കാരനാണ്

പേരാവൂര്‍: പേരാവൂരിൽ ജയിക്കാൻ പോകുന്നത് ടീച്ചറല്ല വക്കീലാണെന്ന് ഷാഫി പറമ്പിൽ എംപി. പേരാവൂരിൽ യുഡിഎഫ് സ്ഥാനാര്‍ഥി സണ്ണി ജോസഫിന്‍റെ റോഡ് ഷോയിൽ സംസാരിക്കുകയായിരുന്നു ഷാഫി.
''അത് ജനങ്ങളുടെ തീരുമാനമാണ്. വ്യക്തിപരമായിട്ടൊന്നുമല്ല. ഈ ഗവൺമെന്‍റിനെതിരെ ജനങ്ങൾ നടത്തുന്ന മത്സരത്തിന്‍റെ പ്രതീകമാണ്. വടകരയിലുണ്ടായ പോലത്തെ വിവാദങ്ങൾ ഇവിടെയുണ്ടാകാൻ സാധ്യതയുണ്ടോ എന്ന് എന്നോട് മാധ്യമങ്ങൾ ചോദിച്ചു. ഉണ്ടാക്കാതിരുന്നതാൽ അവര്‍ക്കത്രയും കൊള്ളാമെന്നാണ് ഞാൻ മറുപടി നൽകിയത്. ഉണ്ടായാൽ വടകരയിലുണ്ടായതിനെക്കാൾ ഇരട്ടി തിരിച്ചടി എൽഡിഎഫിനുണ്ടാകും. ഞാനിപ്പോഴും പറയുന്നു നതിംഗ് പേഴ്സണൽ, വ്യക്തിപരമല്ല. ഇതൊരു പൊളിറ്റിക്കൽ ഫൈറ്റാണ്.
വടകരയിൽ വലിയ രീതിയിൽ കൊട്ടിഘോഷിച്ചതാണ് കാഫിര്‍ സ്ക്രീൻ ഷോട്ട്. എന്തൊരു വര്‍ഗീയതയാണെടോ എന്നൊക്കെ ചോദിച്ച് എന്‍റെ ചിത്രം വച്ച് കുറെ പോസ്റ്റുകളിട്ടത്. കോടതിയിൽ പൊലീസ് കൊടുത്ത റിപ്പോര്‍ട്ടിനകത്ത് പറയുന്ന റിബേഷ് കറകളഞ്ഞ ഡിവൈഎഫ്ഐക്കാരനാണ്. റെഡ് എൻകൗണ്ടേഴ്സ് എന്ന വാട്സാപ്പ് ഗ്രൂപ്പിൽ ഇത് പ്രത്യക്ഷമാകുമ്പോൾ ആ പോസ്റ്റിട്ടത് റിബേഷ് രാമകൃഷ്ണനെന്നയാള് 25-04.2024 2.13ന് അത് പോസ്റ്റിട്ടു. ഈ പോസ്റ്റ് എവിടെ നിന്ന് കിട്ടിയെന്ന് റിബേഷ് പൊലീസിനോട് പറയുന്നില്ലെന്ന് പൊലീസ് കോടതിയിൽ കൊടുത്ത റിപ്പോര്‍ട്ടിൽ പറയുമ്പോൾ എന്‍റെ തലയിൽ കെട്ടിവച്ച് എന്നെ വര്‍ഗീയവാദിയാക്കാൻ സിപിഎം നടത്തിയ ശ്രമങ്ങളെ വടകരയിലെ ജനങ്ങൾ തൂത്തെറിഞ്ഞിട്ടുണ്ടെങ്കിൽ അത്തരം ശ്രമങ്ങളെ കേരളത്തിലെ ജനങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്ന കാര്യത്തിന് ഒരു സംശയവും വേണ്ട'' ഷാഫി പറഞ്ഞു.
Adjust Story Font
16

