Quantcast

അസോസിയേറ്റ് പ്രഫസറാക്കാൻ രണ്ട് യുജിസി വ്യവസ്ഥകൾ എടുത്തുമാറ്റി; പികെ ബേബിക്കായി നടന്നത് വൻ അട്ടിമറി

ബേബിക്ക് സെപ്തംബർ 30നാണ് അസോസിയേറ്റ് പ്രൊഫസറായി സ്ഥാനക്കയറ്റം ലഭിച്ചത്

MediaOne Logo

Web Desk

  • Published:

    12 Oct 2023 4:45 AM GMT

Its a big coup for PK Baby at Cusat, two UGC conditions removed for Associate Professorship
X

കൊച്ചി: തസ്തിക അട്ടിമറിയിലൂടെ കുസാറ്റിൽ യുജിസി സ്‌കെയിൽ നേടിയെടുത്ത പി കെ ബേബിക്ക് സ്ഥാനക്കയറ്റം നൽകാനായി നടന്നത് വൻ അട്ടിമറി. അസോസിയേറ്റ് പ്രഫസറാകാൻ യുജിസി നിശ്ചയിച്ച രണ്ട് വ്യവസ്ഥകൾ ബേബിക്കായി എടുത്തുമാറ്റി. കുസാറ്റിൽ ഒരു വിദ്യാർഥിയെ പോലും പഠിപ്പിച്ചിട്ടില്ലാത്ത ബേബിക്ക് അസോസിയേറ്റ് പ്രഫസർ സ്‌കെയിൽ നൽകാനായാണ് മാനദണ്ഡങ്ങളെല്ലാം അട്ടിമറിച്ചത്. ഏഴ് ഗവേഷണ പ്രബന്ധങ്ങൾ യുജിസി അംഗീകൃത ജേണലുകളിൽ പ്രസീദ്ധീകരിക്കണമെന്നും ഒരു ഗവേഷണ വിദ്യാർഥിയെയെങ്കിലം ഗെയ്ഡ് ചെയ്യണമെന്നുമുള്ള മാനദണ്ഡങ്ങളാണ് അട്ടിമറിച്ചത്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് ഇറങ്ങിയ തിയ്യതിക്ക് ഒരു ദിവസം മുൻപ് തന്നെ വെബ്‌സൈറ്റിൽ ഉത്തരവ് പ്രസിദ്ധീകരിച്ചതും ദുരൂഹമാണ്.

ആദ്യം സ്റ്റുഡൻറ് വെൽഫെയർ ഡയറക്ടറായിരുന്ന ബേബിക്ക് സെപ്തംബർ 30നാണ് അസോസിയേറ്റ് പ്രൊഫസറായി സ്ഥാനക്കയറ്റം ലഭിച്ചത്. ഡെപ്യൂട്ടി റജിസ്ട്രാറുടെ പേരിലാണ് സ്ഥാനക്കയറ്റം നൽകിയുള്ള ഉത്തരവിറങ്ങിയത്. തസ്തിക അട്ടിമറി നടത്തി ബേബിക്ക് അധ്യാപക പദവി നൽകിയതിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. ബേബിക്ക് സ്ഥാനക്കയറ്റം നൽകാനായി സെപ്തംബർ 23 നാണ് രഹസ്യമായി അഭിമുഖം നടത്തിയത്.


It's a big coup for PK Baby at Cusat, two UGC conditions removed for Associate Professorship

TAGS :

Next Story