ഇത് ബസോ, കാടോ ... നിയമം ലംഘിച്ച് കെഎസ്ആർടിസി ബസ്സിന്റെ കല്യാണ ട്രിപ്പ്

കോതമംഗലം ഡിപ്പോയിലെ ബസാണ് നിയമലംഘനം നടത്തിയത്.

MediaOne Logo

Web Desk

  • Updated:

    2022-11-06 08:12:57.0

Published:

6 Nov 2022 7:38 AM GMT

ഇത് ബസോ, കാടോ ... നിയമം ലംഘിച്ച് കെഎസ്ആർടിസി ബസ്സിന്റെ കല്യാണ ട്രിപ്പ്
X

എറണാകുളം: നെല്ലിക്കുഴിയിൽ നിയമം ലംഘിച്ച് കെഎസ്ആർടിസി ബസിന്റെ കല്യാണ ട്രിപ്പ്. നെല്ലിക്കുഴിയിൽ നിന്ന് അടിമാലിയിലേക്ക് പുറപ്പെട്ട ബസാണ് നിയമം ലംഘിച്ച് അലങ്കരിച്ചത്. ഹരിതശോഭയിൽ അലങ്കരിച്ചാണ് ബസ് യാത്ര. കോതമംഗലം ഡിപ്പോയിലെ ബസാണ് നിയമലംഘനം നടത്തിയത്.

ദിലീപിന്റെ സിനിമയായ പറക്കും തളികയിലെ താമരാക്ഷൻ പിള്ള എന്ന കഥാപാത്രത്തിന്റെ ബസ്സിനെ അനുകരിച്ച് അതേ രീതിയിൽ ഇലകൊണ്ടും വലിയ മരക്കൊമ്പുകൾ കൊണ്ടും തെങ്ങിന്റെ ഓലകൊണ്ടുമെല്ലാം അലങ്കരിച്ച രീതിയിലാണ് ബസ് .

അർജന്റീനയുടെയും ബ്രസീലിന്റെയും ആരാധകർ കൊടികൾ വീശി ആഘോഷ തിമിർപ്പിലാണ് യാത്ര. കോതമംഗലം നെല്ലിക്കുഴിയിൽ നിന്നും അടിമാലിക്ക് കല്യാണ ഓട്ടം പോകുന്ന ബസ്സിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

നിയമ ലംഘനം നടത്തുന്ന ടൂറിസ്റ്റ് ബസ്സുകൾക്കെതിരെ നടപടി സ്വീകരിക്കുമ്പോഴാണ് സർക്കാരിന്റെ വാഹനം എല്ലാ നിയമങ്ങളും ലംഘിച്ചുകൊണ്ട് ഓടുന്നത്.


TAGS :

Next Story