Quantcast

നടന്‍ ജഗദീഷിന്‍റെ ഭാര്യ ഡോ. പി.രമ അന്തരിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറെൻസിക് വിഭാഗം മേധാവി ആയിരുന്നു.

MediaOne Logo

Web Desk

  • Updated:

    2022-04-01 06:01:23.0

Published:

1 April 2022 10:34 AM IST

നടന്‍ ജഗദീഷിന്‍റെ ഭാര്യ ഡോ. പി.രമ അന്തരിച്ചു
X

നടന്‍ ജഗദീഷിന്‍റെ ഭാര്യ ഡോ. പി. രമ (61) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറെൻസിക് വിഭാഗം മേധാവി ആയിരുന്നു. സംസ്കാരം വൈകിട്ട് നാലിനു തൈക്കാട് ശാന്തി കാവടത്തിൽ. മക്കള്‍: രമ്യ, സൌമ്യ

ജഗദീഷിന്‍റെ സിനിമാ ജീവിതം ആരാധകര്‍ക്ക് ഏറെ പരിചിതമായിരുന്നെങ്കിലും ഭാര്യ രമയെ പൊതുവേദികളിലോ അഭിമുഖങ്ങളിലോ ഒന്നും ഒരിക്കലും കാണാറില്ലായിരുന്നു. അതിന്‍റെ കാരണം മഴവില്‍ മനോരമയിലെ ഒരു പരിപാടിയില്‍ വെച്ച് മുമ്പൊരിക്കല്‍ ജഗദീഷ് പറയുകയുണ്ടായി-

"എനിക്ക് ചാനലുകളില്‍ പ്രത്യക്ഷപ്പെടാന്‍ എത്രത്തോളം താത്പര്യമുണ്ടോ അല്ലെങ്കില്‍ സിനിമാ പ്രസിദ്ധീകരണങ്ങളില്‍ എന്‍റെ ഫോട്ടോ അച്ചടിച്ചു വരുന്നതില്‍ എത്രത്തോളം താത്പര്യമുണ്ടോ അത്രത്തോളം അതിലൊന്നും താത്പര്യമില്ലാത്തയാളാണ് രമ. മാഗസിനുകള്‍ അഭിമുഖത്തിന് വരുമ്പോള്‍ ഫോട്ടോ എടുക്കാന്‍ രമ സമ്മതിക്കാറില്ല. എല്ലാവരുടെയും ഭാര്യമാര്‍ ചാനലുകളിലൊക്കെ വരാറുണ്ട്. എന്തുകൊണ്ട് ജഗദീഷിന്‍റെ ഭാര്യ വരാത്തതെന്ന് സാഹിത്യകാരന്‍ സക്കറിയ ഒരിക്കല്‍ ചോദിച്ചു. രമയ്ക്ക് ഒട്ടും താത്പര്യമില്ലെന്ന് ഞാന്‍ പറഞ്ഞു. ഞങ്ങള്‍ രണ്ടു പേരും രണ്ടു രീതിയിലാണ് ചിന്തിക്കുന്നത്.

ഞങ്ങളുടെ അഭിപ്രായ ഐക്യം വ്യത്യാസങ്ങള്‍ക്കിടയിലെ ഐക്യമാണ്. രമയെ കുറച്ച് പറയാന്‍ എനിക്ക് 100 എപ്പിസോഡ് മതിയാവില്ല. അത്രത്തോളം പറയാനുണ്ട്. ഒരുകാര്യം മാത്രം പറഞ്ഞുനിര്‍ത്താം. എന്‍റെ രണ്ടു പെണ്‍മക്കളും ഡോക്ടര്‍മാരായി തീര്‍ന്നിട്ടുണ്ടെങ്കില്‍ അതിന്‍റെ ക്രെഡിറ്റ് രമയ്ക്ക് മാത്രം അവകാശപ്പെട്ടതാണ്".

TAGS :

Next Story