Quantcast

പി.ടി.പി.സാജിദ ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം കേരളാ പ്രസിഡണ്ട്

കെ.ടി നസീമയാണ് ജനറൽ സെക്രട്ടറി

MediaOne Logo

Web Desk

  • Published:

    15 Jun 2023 5:49 PM IST

Jamaate Islami womens wing state committe
X

കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് വനിതാ വിഭാഗം കേരള പ്രസിഡണ്ടായി പി.ടി.പി സാജിതയും ജനറൽ സെക്രട്ടറിയായി കെ.ടി. നസീമയും തെരഞ്ഞെടുക്കപ്പെട്ടു. സി.വി.ജമീല, ഖദീജാറഹ്മാൻ എന്നിവരാണ് വൈസ് പ്രസിഡണ്ടുമാർ.

സംസ്ഥാന സെക്രട്ടറിമാരായി ആർ.സി സാബിറ, സാഹിറ എം.എ, റജീന ബീഗം എന്നിവരേയും തെരഞ്ഞെടുത്തു. കോഴിക്കോട് ഹിറ സെന്ററിൽ ചേർന്ന സംസ്ഥാന കൂടിയാലോചന സമിതിയാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീർ പി.മുജീബ് റഹ്മാൻ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

TAGS :

Next Story