ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണം; പ്രമേയവുമായി ചങ്ങനാശ്ശേരി അതിരൂപത
നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയ്യാറാകണമെന്നും അടുത്ത മന്ത്രിസഭയിൽ ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും പ്രമേയത്തിൽ ആവശ്യം

കോട്ടയം: ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് പ്രമേയവുമായി ചങ്ങനാശ്ശേരി അതിരൂപത. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ആവശ്യം. അധികാരത്തില്‍ എത്തിയാല്‍ നിലപാട് വ്യക്തമാക്കാന്‍ മറ്റ് മുന്നണികള്‍ തയ്യാറാണം. അടുത്ത മന്ത്രിസഭയില്‍ ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും പ്രമേയത്തില്‍ പറയുന്നു.
ക്രൈസ്തവരെ മൈക്രോ മൈനോരിറ്റിയായി പ്രഖ്യാപിച്ച് പദ്ധതി നടപ്പിലാക്കണം. ന്യൂനപക്ഷ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തില്‍ റൊട്ടേഷന്‍ വ്യവസ്ഥ നടപ്പിലാക്കണം. അടുത്ത മന്ത്രിസഭയില്‍ ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി വകുപ്പ് ഏറ്റെടുക്കണം. പ്രമേയത്തില്‍ വ്യക്തമാക്കി.
എയ്ഡഡ് അധ്യാപക നിയമനത്തിലെ ഇടപെടലും കോടതി കയറേണ്ട സാഹചര്യവും നിര്‍ഭാഗ്യകരമായ സംഭവമായി പ്രമേയം വിലയിരുത്തി. മതസ്വാതന്ത്ര്യം, ക്രൈസ്തവ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് എതിരായ അതിക്രമം എന്നിവയില്‍ സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്നും കുട്ടനാടിനായി പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും പ്രമേയം ചൂണ്ടിക്കാട്ടി.
Adjust Story Font
16

