Quantcast

ജെബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്; ശിപാര്‍ശ നടപ്പിലാക്കുന്നതില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി

സര്‍ക്കാരിന്റെ 17 വകുപ്പുകള്‍ ഈ ശിപാര്‍ശകള്‍ പൂര്‍ണമായും നടപ്പിലാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2026-01-08 15:24:25.0

Published:

8 Jan 2026 6:46 PM IST

ജെബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്; ശിപാര്‍ശ നടപ്പിലാക്കുന്നതില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിച്ച ജെബി കമ്മീഷന്റെ ശിപാര്‍ശ നടപ്പിലാക്കുന്നതിനെ കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 284 ശിപാര്‍ശകളും 45 ഉപശിപാര്‍ശകളുമാണ് കമ്മീഷന്‍ സമര്‍പ്പിച്ചത്. സര്‍ക്കാരിന്റെ 17 വകുപ്പുകള്‍ ഈ ശിപാര്‍ശകള്‍ പൂര്‍ണമായും നടപ്പിലാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

'സംസ്ഥാനത്തെ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ ക്ഷേമകാര്യങ്ങളെ കുറിച്ച് പഠിക്കുന്നതിനായാണ് ജെബി കമ്മീഷനെ നിയമിച്ചത്. കമ്മീഷന്‍ റിപ്പോര്‍ട്ടിലെ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തെറ്റിധാരണ പരത്തുന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. സര്‍ക്കാരിന്റെ17 വകുപ്പുകള്‍ പൂര്‍ണമായും റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പാക്കി. ഏഴ് ശിപാര്‍ശകള്‍ അതത് വകുപ്പുകള്‍ നടപടി സ്വീകരിച്ച് വരികയാണ്. ശിപാര്‍ശകള്‍ പൂര്‍ത്തിയാക്കുന്നതിനായുള്ള നടപടികള്‍ വേഗത്തിലാക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.'

'2020 നവംബര്‍ അഞ്ചിനാണ് ജെബി കോശി കമ്മീഷന്‍ നിയമിച്ചുകൊണ്ട് ഉത്തരവിറക്കുന്നത്. കമ്മീഷന്‍ ശിപാര്‍ശകള്‍ വേഗത്തിലാക്കുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു. ചീഫ് സെക്രട്ടറിയുമായും അതാത് വകുപ്പുകളിലുള്ള മന്ത്രിമാരുമായി അഞ്ച് തവണ യോഗം ചേര്‍ന്നു.' സാധ്യമായ എല്ലാ സംവിധാനങ്ങളും സര്‍ക്കാര്‍ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും തുടര്‍നടപടികള്‍ക്കായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സെക്രട്ടറിമാരുടെ യോഗം ചേരാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story