Quantcast

അതിജീവിതയെ അപമാനിച്ച എൽ.ഡി.എഫ് നേതാക്കൾക്കെതിരെ വനിതാ കമ്മീഷനിൽ പരാതി നൽകി ജെബി മേത്തർ

കോടിയേരി ബാലകൃഷ്ണൻ, ആന്റണി രാജു, എം.എം മണി എന്നിവർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി

MediaOne Logo

Web Desk

  • Updated:

    2022-05-25 08:31:14.0

Published:

25 May 2022 1:56 PM IST

അതിജീവിതയെ അപമാനിച്ച എൽ.ഡി.എഫ് നേതാക്കൾക്കെതിരെ വനിതാ കമ്മീഷനിൽ പരാതി നൽകി ജെബി മേത്തർ
X

തിരുവനന്തപുരം: അതിജീവിതയെ അപമാനിച്ച എൽ.ഡി.എഫ് നേതാക്കൾക്കെതിരെ മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷയും എം പിയുമായ ജെബി മേത്തർ വനിതാ കമ്മീഷനിൽ പരാതി നൽകി. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ഗതാഗത മന്ത്രി ആന്റണി രാജു, മുൻ മന്ത്രി എം.എം മണി എം.എൽ.എ എന്നിവർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി.

സത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകളാണ് നേതാക്കള്‍ നടത്തിയത്. സ്ത്രീയെന്ന നിലയില്‍ അതിജീവിത നേരിടുന്ന ഗൗരവമായ പ്രശ്‌നങ്ങളെ രാഷ്ട്രീയപ്രേരിതമായ ആരോപണം മാത്രമായി ലഘൂകരിക്കുന്നത് അവഹേളനമാണെന്നും പരാതിയില്‍ പറയുന്നു.



നടിക്കൊപ്പമാണെന്ന് നേതൃത്വം ആവർത്തിച്ച് പറയുമ്പോഴും മുഖ്യമന്ത്രി ഉൾപ്പെടെയുളളവർക്കെതിരെ ആരോപണം കടുപ്പിക്കുകയാണ് പ്രതിപക്ഷം. തുടർച്ചയായി എൽ ഡി എഫ് നേതാക്കൾ നടിയെ അപമാനിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രിക്ക് പറയാൻ പറ്റാത്തതാണ് എൽ ഡി എഫ് നേതാക്കളെ കൊണ്ട് പറയിപ്പിക്കുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ കൈകൾ കെട്ടിയിട്ടിരിക്കുകയാണെന്നും കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പോലും ഇടപെടലുണ്ടെന്നും സതീശൻ ആരോപിച്ചു. നടിയെ മുന്നിൽ നിർത്തി വോട്ട് ചോദിക്കേണ്ട ആവശ്യം യുഡിഎഫിനില്ലെന്നായിരുന്നു കെ മുരളീധരൻ എംപിയുടെ പ്രതികരണം .

വിചാരണക്കോടതി ജഡ്ജിക്കും സർക്കാരിനുമെതിരെ ആക്രമിക്കപ്പെട്ട നടി നൽകിയ ഹരജിയിലെ ആരോപണങ്ങളെ ഹൈക്കോടതിയിൽ സർക്കാർ എതിർത്തു. കേസ് രാഷ്ട്രീയമായി ഉപയോഗിക്കരുതെന്നും നടിയുടെ ഭീതി അനാവശ്യമെന്നും ഡിജിപി കോടതിയെ അറിയിച്ചു. അന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കണമെന്ന ആവശ്യത്തിൽ ഇടപെടാനാവില്ലെന്ന് ജസ്റ്റിസ് സിയാദ് റഹ്മാൻ വ്യക്തമാക്കി

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം പാതിവഴിയിൽ അവസാനിപ്പിക്കാനും അന്തിമ റിപ്പോർട്ട് സമർപ്പിക്കാനും രാഷ്ട്രീയ ഉന്നതർ അന്വേഷണ സംഘത്തെ ഭീഷണിപ്പെടുത്തുന്നതായി ആരോപിച്ചാണ് അക്രമത്തിനിരയായ നടി ഹരജി നൽകിയത്. ആശങ്ക അനാവശ്യമാണെന്നും നടി നിർദേശിച്ചയാളെയാണ് പ്രോസിക്യൂട്ടറാക്കിയതെന്നു ഡിജിപി കോടതിയെ അറിയിച്ചു.

സർ്ക്കാർ ആദ്യഘട്ടം മുതൽ നടിക്കൊപ്പമാണ്.നടിയുടമായി ആലോചിച്ച് പുതിയ സ്‌പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കും.നടിക്ക് നീതിവേണമെന്നാണ് എല്ലാ ഘട്ടത്തിലും സർക്കാരിൻറെ നിലപാട്. ഈ ഹരജി അനാവശ്യമാണെന്നും ഹർജി പിൻവലിക്കണമെന്നാണ് സർക്കാരിന്റെ അഭ്യർഥനയെന്നും ഡിജിപി പറഞ്ഞു.

നടിയുടെ ഹരജിയിൽ തന്നെ അന്വോഷണത്തിന് കൂടുതൽ സമയം അനുവദിക്കണമെന്ന ആവശ്യമുണ്ടെന്ന് ഡിജിപി ചൂണ്ടികാട്ടി. എന്നാൽ ഹൈക്കോടതിയുടെ മറ്റൊരു ബഞ്ചാണ് അന്വോഷണത്തിനുള്ള സമയ പരിധി നിശ്ചയിച്ചത്. അതിനാൽ തനിക്കതിൽ ഇടപെടാനാവില്ലെന്ന് ജസ്റ്റിസ് സിയാദ് റഹ്മാൻ വ്യക്താക്കി. കേസന്വേഷണം അവസാന ഘട്ടത്തിലെത്തി നിൽക്കെയാണ് ഈ ഹരജിയെന്നും അതിനാൽ പ്രതികളുടെ ഭാഗം കൂടി കേൾക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടികാട്ടി. ആവശ്യമെങ്കിൽ വിചാരണ കോടതിയിൽ നിന്നും റിപോർട്ട് തേടുമെന്ന സൂചിപ്പിച്ച കോടതി സർക്കാരിനോട് വെള്ളിയാഴ്ചക്കകം വിശദീകരണം നൽകാൻ നിർദേശിച്ചു. ഹരജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

TAGS :

Next Story