Quantcast

പത്തനംതിട്ടയില്‍ നിയന്ത്രണം വിട്ട ജീപ്പ് ബസില്‍ ഇടിച്ചുകയറി; രണ്ട് മരണം

അഞ്ചലില്‍ നിന്ന് കോട്ടയത്തേക്ക് പോയ ജീപ്പ് കുളനട മാന്തുക പെട്രോള്‍ പമ്പിന് സമീപം വെച്ച് നിയന്ത്രണം വിട്ട് കെ.എസ്.ആര്‍.ടി.സി ബസിലേക്ക് ഇിടിച്ചുകയറുകയായിരുന്നു.

MediaOne Logo

Web Desk

  • Updated:

    2023-08-30 05:27:47.0

Published:

30 Aug 2023 8:58 AM IST

jeep accident
X

പത്തനംതിട്ട കുളനടയിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. നിയന്ത്രണം വിട്ട ജീപ്പ് കെ.എസ്.ആർ.ടി.സി ബസിൽ ഇടിച്ചാണ് അപകടം. ജീപ്പ് ഡ്രൈവര്‍ ആയ അഞ്ചല്‍ സ്വദേശി അരുണ്‍കുമാര്‍ (29), ജീപ്പിലെ യാത്രക്കാരി കൊല്ലം കോട്ടയ്ക്കല്‍ സ്വദേശി ലതിക (50) എന്നിവരാണ് മരിച്ചത്. ഏഴു പേരാണ് ജീപ്പിലുണ്ടായിരുന്നെന്നാണ് ലഭിക്കുന്ന വിവരം.

അഞ്ചലില്‍ നിന്ന് കോട്ടയത്തേക്ക് പോയ ജീപ്പ് കുളനട മാന്തുക പെട്രോള്‍ പമ്പിന് സമീപം വെച്ച് നിയന്ത്രണം വിട്ട് കെ.എസ്.ആര്‍.ടി.സി ബസിലേക്ക് ഇിടിച്ചുകയറുകയായിരുന്നു. തൃശൂരില്‍ നിന്ന് കളിയിക്കാവിളയിലേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസിലേക്കാണ് ജീപ്പ് ഇടിച്ചുകയറിയത്.

ഇന്നലെ രാത്രിയായിരുന്നു അപകടം. കോട്ടയത്ത് മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ ബന്ധുക്കളാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ പന്തളത്തെയും ചെങ്ങന്നൂരിലെയും സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി.

TAGS :

Next Story