Quantcast

ജെഫ് ജോണ്‍ കൊലപാതകം; പ്രതികളെ ഗോവയിലെത്തിച്ച് തെളിവെടുപ്പ് നടത്തി

എറണാകുളം സൗത്ത് ഇൻസ്പെക്ടർ എം.എസ് ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പ് നടത്തുന്നത്

MediaOne Logo

Web Desk

  • Updated:

    2023-09-22 02:33:22.0

Published:

22 Sept 2023 8:00 AM IST

Jeff John Murder
X

കൊച്ചി: ഗോവയിൽ കൊച്ചി സ്വദേശി കൊല്ലപ്പെട്ടതിൽ പ്രതികളെ ഗോവയിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നു. എറണാകുളം സൗത്ത് ഇൻസ്പെക്ടർ എം.എസ് ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പ് നടത്തുന്നത്. പ്രതികളായ അനിൽ ചാക്കോ, വിഷ്ണു എന്നിവരെയാണ് തെളിവെടുപ്പിനെത്തിച്ചത്.

ഗോവയിലെ അഞ്ചുന പൊലീസ് സ്റ്റേഷൻ പരിധിയിലാണ് തെളിവെടുപ്പ് നടക്കുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് കൊച്ചി പൊലീസ് പ്രതികളുമായി ഗോവയിലേക്ക് തിരിച്ചത്. കൊല്ലപ്പെട്ട ജെഫ് ജോണിന്റെ ബന്ധുക്കളും പൊലീസിനൊപ്പമുണ്ട്. രണ്ടാം പ്രതിയായ സ്റ്റെഫിന് ആരോഗ്യപ്രശ്‌നങ്ങൾ ഉളതിനാൽ ഗോവയിലേക്ക് കൊണ്ട് പോയിട്ടില്ല.

2021ലാണ് ഗോവയിൽ വെച്ച് ജെഫ് ജോണിനെ കാണാതാവുകയും തുടർന്ന് 2023ൽ അദ്ദേഹം കൊല്ലപ്പെട്ടുവെന്ന വിവരം ലഭിക്കുകയും ചെയ്തു. മയക്കുമരുന്ന് സംഘവുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

TAGS :

Next Story