Quantcast

ജെസ്‌ന തിരോധാനം: സിബിഐ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്

ജെസ്നയുടെ പിതാവിന്റെ ഹരജിയിലെ വാദങ്ങള്‍ തള്ളിയിരിക്കയാണ് സിബിഐ

MediaOne Logo

Web Desk

  • Updated:

    2024-04-05 16:31:47.0

Published:

5 April 2024 4:12 PM GMT

ജെസ്‌ന തിരോധാനം: സിബിഐ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്
X

തിരുവനന്തപുരം: ജെസ്‌ന തിരോധാനക്കേസില്‍ സിബിഐ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. ജെസ്നയുടെ പിതാവിന്റെ ഹരജിയിലെ വാദങ്ങള്‍ തള്ളിയിരിക്കയാണ് സിബിഐ. ജെസ്‌നയ്ക്ക് ഗര്‍ഭ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ആണ്‍സുഹൃത്തിനെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കിയതാണെന്നും സിബിഐ. ആര്‍ത്തവരക്തം പുരണ്ട വസ്ത്രം കണ്ടെടുത്തിട്ടില്ലെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്‍എസ്എസ് ക്യാമ്പ് സംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നു. ഹോസ്റ്റലില്‍ ഒപ്പമുണ്ടായിരുന്നവരെ ചോദ്യം ചെയ്തു. അധ്യാപകരുമായും ജെസ്‌നയ്ക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നില്ല. ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങളില്‍ അന്വേഷണം ആവശ്യമില്ലെന്നും സിബിഐ. ചോദ്യം ചെയ്തപ്പോള്‍ ജെസ്‌നയുടെ പിതാവ് ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടില്ലെന്നും അന്വേഷണം അന്തിമമായി അവസാനിപ്പിച്ചിട്ടില്ലെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

ജെസ്‌ന തിരോധാന കേസുമായി ബന്ധപ്പെട്ട് സിബിഐ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് തള്ളി തുടരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജെസ്‌നയുടെ പിതാവ് സമര്‍പ്പിച്ച ഹര്‍ജിയില്‍ സിബിഐയുടെ വിശദീകരണം ഇന്ന് സിജെഎം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. സിബിഐ അന്വേഷണം തൃപ്തികരമല്ലെന്നും ശരിയായ ദിശയില്‍ അന്വേഷണം നടത്തിയിട്ടില്ല എന്നുമാണ് ജെസ്‌നയുടെ പിതാവിന്റെ നിലപാട്.

2018 മാർച്ച് 22നാണ് കാഞ്ഞിരപ്പള്ളി എസ് ഡി കോളേജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ജെസ്ന മരിയ ജയിംസിനെ എരുമേലിയില്‍നിന്ന് കാണാതായത്‌. അടുത്ത ദിവസം എരുമേലി പൊലീസ് സ്റ്റേഷനിൽ വീട്ടുകാർ പരാതി നൽകിയിരുന്നു. 2021 ഫെബ്രുവരിയില്‍ ഹൈക്കോടതിയാണ് കേസ് സിബിഐയ്ക്ക് കൈമാറിയത്.

TAGS :

Next Story