Quantcast

ജെസ്‌ന തിരോധാനക്കേസ്: പിതാവിന്‍റെ തടസഹരജി ഇന്ന് കോടതി പരിഗണിക്കും

അന്വേഷണം അവസാനിപ്പിക്കുന്നുവെന്ന് കാണിച്ച് സി.ബി.ഐ നൽകിയ ക്ലോഷർ റിപ്പോർട്ടിനെതിരെയായിരുന്നു പിതാവ് നൽകിയ ഹരജി

MediaOne Logo

Web Desk

  • Published:

    26 March 2024 12:58 AM GMT

jesna missing case, CBI investigation in Jesna missing case
X

കാണാതായ ജെസ്ന

തിരുവനന്തപുരം: ജെസ്‌ന തിരോധാനക്കേസ് ഇന്ന് തിരുവനന്തപുരം സി.ജെ.എം കോടതിയിൽ. കേസന്വേഷണം അവസാനിപ്പിക്കുന്നതിനെതിരെ ജെസ്നയുടെ പിതാവ് ജെയിംസ് നൽകിയ തടസഹരജി ഇന്ന് കോടതി പരിഗണിക്കും. ഹരജിയിൽ സി.ബി.ഐയുടെ വാദമാണ് ഇന്ന് കേൾക്കുക.

അന്വേഷണം അവസാനിപ്പിക്കുന്നുവെന്ന് കാണിച്ച് സി.ബി.ഐ നൽകിയ ക്ലോഷർ റിപ്പോർട്ടിനെതിരെയായിരുന്നു പിതാവ് നൽകിയ ഹരജി. ഹരജി നേരത്തെ കോടതി ഫയലിൽ സ്വീകരിച്ചിരുന്നു. ജെസ്നയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്ന ക്ലോഷര്‍ റിപ്പോർട്ടാണ് സി.ബി.ഐ കോടതിയിൽ സമർപ്പിച്ചത്. ഇത് കണക്കിലെടുത്ത് അന്വേഷണം അവസാനിപ്പിക്കണമെന്നാണ് സി.ബി.ഐയുടെ വാദം.

എന്നാൽ, കേസന്വേഷണം അവസാനിപ്പിക്കരുതെന്നും തുടരണമെന്നുമാണ് പിതാവിന്റെ ആവശ്യം.

Summary: Today, the court will hear a plea filed by Jesna's father James against the closure of the investigation into the young girl's missing case

TAGS :

Next Story