Quantcast

മലപ്പുറത്ത് സ്വർണക്കവർച്ച; ജ്വല്ലറി ഉടമയെ ആക്രമിച്ച് മൂന്നര കിലോ സ്വർണം കവർന്നു

ജൂബിലി ജങ്ഷന് സമീപത്തുവെച്ച് കാറിലെത്തിയ സംഘം സ്കൂട്ടറിൽ ഇടിച്ചു വീഴ്ത്തുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    22 Nov 2024 6:57 AM IST

മലപ്പുറത്ത് സ്വർണക്കവർച്ച; ജ്വല്ലറി ഉടമയെ ആക്രമിച്ച് മൂന്നര കിലോ സ്വർണം കവർന്നു
X

മലപ്പുറം: പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമയെ ആക്രമിച്ച് മൂന്നര കിലോ സ്വർണം കവർന്നു. പെരിന്തൽമണ്ണയിലെ കെ.എം ജ്വല്ലറി ഉടമ യൂസഫിനെയും സഹോദരൻ ഷാനവാസിനെയുമാണ് ആക്രമിച്ചത്. ജൂബിലി ജങ്ഷന് സമീപത്ത് വച്ച് കാറിലെത്തിയ സംഘം സ്കൂട്ടറിൽ ഇടിച്ചു വീഴ്ത്തുകയായിരുന്നു. പരുക്കുകളോടെ യൂസഫും ഷാനവാസും ആശുപത്രിയിൽ ചികിത്സയിലാണ്. ജ്വല്ലറി അടച്ച് മടങ്ങവെ ഇന്നലെ രാത്രിയായിരുന്നു ആക്രമണം. പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.

TAGS :

Next Story