Quantcast

'മോദി കള്ളൻ' പരാമർശം: രാഹുൽ ഗാന്ധിയുടെ ഹരജി ജാർഖണ്ഡ് ഹൈക്കോടതി തള്ളി

രാഹുലിനെതിരായ മാനനഷ്ടകേസ് നിലനിൽക്കുമെന്നും കോടതി

MediaOne Logo

Web Desk

  • Updated:

    2022-07-14 07:51:21.0

Published:

14 July 2022 1:18 PM IST

മോദി കള്ളൻ പരാമർശം: രാഹുൽ ഗാന്ധിയുടെ ഹരജി ജാർഖണ്ഡ് ഹൈക്കോടതി തള്ളി
X

ഡൽഹി: മോദി എന്ന പേരുള്ളവരെ അപമാനിച്ചെന്ന പരാതിയിലുള്ള മാനനഷ്ടക്കേസ് തള്ളണമെന്ന രാഹുൽഗാന്ധിയുടെ ഹരജി ജാർഖണ്ഡ് ഹൈക്കോടതി തള്ളി.രാഹുലിനെതിരായ മാനനഷ്ടകേസ് നിലനിൽക്കുമെന്ന് കോടതി അറിയിച്ചു.

കള്ളന്മാർ പേരിനൊപ്പം 'മോദി' എന്ന് ചേർക്കുന്നുവെന്ന പരാമർശത്തിന്റെ പേരിലാണ് രാഹുലിനെതിരെ കേസ് കൊടുത്തത്. പ്രദീപ് മോദി എന്ന അഭിഭാഷകനാണ് രാഹുലിനെതിരെ ജാർഖണ്ഡിൽ കേസ് കൊടുത്തത്.

രാഹുലിന്‍റെ പരാമർശം മോദിയെന്ന് പേരുള്ള എല്ലാവരെയും അധിക്ഷേപിക്കുന്നതാണോയെന്ന് പരിശോധിക്കേണ്ടത് വിചാരണ വേളയിലാണെന്നും അതിനാൽ കേസ് റദ്ദാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. സൽപ്പേരിനുള്ള അവകാശം ജീവിക്കാനുള്ള അവകാശത്തോടൊപ്പമുള്ളതാണെന്നും കോടതി നിരീക്ഷിച്ചു.

TAGS :

Next Story