Quantcast

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന് പരാതി

ഇരുപതിലധികം പേരാണ് തട്ടിപ്പിന് ഇരകളായത്

MediaOne Logo

Web Desk

  • Published:

    6 March 2022 1:42 AM GMT

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന് പരാതി
X

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയതായി പരാതി. കൊല്ലം കുന്നത്തൂർ സ്വദേശികൾ ഉൾപ്പെടെ ഇരുപതിലധികം പേരാണ് തട്ടിപ്പിന് ഇരകളായത്. പൊലീസിൽ പരാതി നൽകിയിട്ടും അന്വേഷണം കാര്യക്ഷമമല്ലെന്ന് പരാതിക്കാർ ആരോപിച്ചു.

അബൂദബിയിൽ ഇത്തിഹാദ് എയർലൈൻസിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. മലപ്പുറം വട്ടത്താനി സ്വദേശി സഞ്ജയ് മേനോൻ, വളാഞ്ചേരി സ്വദേശി അബ്ദുൾ റസാഖ് എന്നിവർക്ക് എതിരെയാണ് പരാതി. കുന്നത്തൂർ സ്വദേശികളായ അജയകുമാറിൽ നിന്ന് ഒന്നേകാൽ ലക്ഷവും ആർ ഉണ്ണികൃഷ്ണപിള്ളയിൽ നിന്ന് ഒരു ലക്ഷവും ജെ എസ് ഹരിലാലിൽ നിന്ന് എണ്‍പത്തി അയ്യായിരവും അനിരുദ്ധനിൽ നിന്ന് ഒന്നേകാൽ ലക്ഷവും തട്ടി. ഇവരെ കൂടാതെ ആലപ്പുഴ, തൃശൂർ, മലപ്പുറം ജില്ലകളിലെ നിരവധി ആളുകളും തട്ടിപ്പിന് ഇരയായി.

പറഞ്ഞ സമയത്ത് വിസ ലഭിക്കാതെ വന്നതോടെയാണ് പണം നൽകിയവർക്ക് തട്ടിപ്പ് മനസിലായത്. തട്ടിപ്പ് നടത്തിയവരിൽ ഒരാളായ അബ്ദുൾ റസാഖ് വിദേശത്തേക്ക് കടന്നതായും പരാതിക്കാർ പറയുന്നു. തട്ടിപ്പ് ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകിയെങ്കിലും വേണ്ട പരിഗണന ലഭിക്കുന്നില്ലെന്ന് പരാതിക്കാർ പറയുന്നു. കൃത്യമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ കേസിലെ പ്രതി സഞ്ജയ് മേനോനും വിദേശത്തേക്ക് കടക്കാൻ ഇടയുണ്ട്. അതിനാൽ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകി കാത്തിരിക്കുകയാണ് തട്ടിപ്പിന് ഇരയായവർ.

TAGS :

Next Story