'സുപ്രിംകോടതിക്കെതിരെ ആർഎസ്എസ് നേതാവ് ജെ.നന്ദകുമാർ നടത്തിയത് കലാപാഹ്വാനം, നടപടിയെടുക്കണം'; ജോൺ ബ്രിട്ടാസ് എം.പി
കേണൽ സോഫിയ ഖുറേഷിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ മധ്യപ്രദേശ് മന്ത്രി വിജയ് ഷായെ പുറത്താക്കണമെന്നും ബ്രിട്ടാസ്

ന്യൂഡല്‍ഹി: പഹൽഗാം തീവ്രവാദ ആക്രമണത്തിന് കാരണം സുപ്രിംകോടതിയാണെന്ന ആർഎസ്എസ് നേതാവ് ജെ.നന്ദകുമാറിനെതിരെ നടപടിയെടുക്കണമെന്ന് ജോൺ ബ്രിട്ടാസ് എം.പി. ആർഎസ്എസിനെ ബാധിച്ചിരിക്കുന്ന മനോരോഗത്തിന്റെ പ്രതിഫലനമാണിതെന്നും ബ്രിട്ടാസ് മാധ്യമങ്ങളോട് പറഞ്ഞു.
കേണൽ സോഫിയ ഖുറേഷിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ മധ്യപ്രദേശ് മന്ത്രി വിജയ് ഷായെ പുറത്താക്കണമെന്നും ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു. 'വിജയ് ഷായുടെ പ്രതികരണം വിഷലിപ്തമാണ്. ഇത് ഒറ്റപ്പെട്ട പ്രതികരണമല്ല, വിജയ് ഷാ സമൂഹങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുകയാണ്.ഇയാൾക്കെതിരെയും കേസെടുക്കണം. വിക്രം മിസ്രിക്കെതിരെയും സംഘടിത സൈബർ ആക്രമണം നടത്തിയെന്നും' ബ്രിട്ടാസ് പറഞ്ഞു.
'ഓപ്പറേഷൻ സിന്ദൂറുമായുള്ള വിശദീകരണം ഇതുവരെയും കേന്ദ്രം പുറത്ത് വിട്ടിട്ടില്ല.ഒരു തീവ്രവാദി പോലും നമ്മുടെ മണ്ണിൽ കാലുകുത്തില്ലെന്നും, കാലുകുത്തിയാൽ പുരികത്തിന്റെ നെറുകയിലേക്ക് വെടിവെക്കാനറിയാമെന്നുമായിരുന്നു കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞത്.പഹൽഗാമിൽ 26 നിരപരാധികളുടെ ജീവനെടുത്ത ഒരു തീവ്രവാദിയെ പോലും ഇവർക്കെന്തുകൊണ്ട് പിടിക്കാൻ സാധിച്ചില്ല.ഇതിനെല്ലാം പാർലമെന്റിൽ മറുപടി നൽകണം'. ജോണ്‍ ബ്രിട്ടാസ് ആവശ്യപ്പെട്ടു.
Adjust Story Font
16

