ലഹരിക്കെതിരെ പൊലീസ്-എക്സൈസ് സംയുക്ത ഓപ്പറേഷൻ
കോളേജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹോസ്റ്റലുകൾ, ലേബർ ക്യാമ്പുകൾ, പാർസൽ സർവ്വീസ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തും

തിരുവനന്തപുരം: ലഹരിക്കെതിരെ സംയുക്ത ഓപ്പറേഷൻ നടത്താൻ തീരുമാനം. ലഹരിക്കടത്ത് പിടികൂടാൻ പൊലീസും - എക്സൈസും സംയുക്തമായി റെയ്ഡ് നടത്തും. കോളേജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹോസ്റ്റലുകൾ, ലേബർ ക്യാമ്പുകൾ, പാർസൽ സർവ്വീസ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സംയുക്ത പരിശോധന നടത്തും. അതിർത്തി ചെക്ക് പോസ്റ്റുകളിലും സംയുക്ത പരിശോധനക്ക് തീരുമാനം. എഡിജിപി മനോജ് എബ്രഹാം, എക്സൈസ് കമ്മീഷണർ മഹിപാൽ യാധവ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഐജിമാർ, ഡിഐജിമാർ, ജില്ലാ പൊലീസ് മേധാവിമാർ, എക്സൈസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരും ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു.
എല്ലാ ജില്ലകളിലും ജില്ലാ പൊലീസ് മേധാവികളും, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർമാരും സംയുക്ത യോഗങ്ങൾ വിളിച്ച് ചേർക്കണം. ലഹരികടത്തിയതിൻ്റെ പേരിൽ ജയിലിൽ നിന്നും പുറത്തിറങ്ങുന്നവരെ രണ്ട് വകുപ്പുകളും നിരീക്ഷിക്കും. ലഹരിക്കായി ഉപയോഗിക്കുന്ന മരുന്നുകൾ അമിതമായി വാങ്ങുന്നവരുടെ വിവരങ്ങൾ ശേഖരിക്കും.
Adjust Story Font
16

