Quantcast

സമരത്തെ ആസൂത്രിതമായി പൊളിക്കാനുള്ള ശ്രമമായിരുന്നു ജോജുവിന്റേത്; ഷിയാസ്

  • സ്ത്രീകളുടെ പരാതിയിൽ കഴമ്പില്ലെന്ന് എങ്ങനെ പറയാൻ കഴിയും. ആരുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷണർ പ്രവർത്തിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2021-11-02 12:02:18.0

Published:

2 Nov 2021 11:38 AM GMT

സമരത്തെ ആസൂത്രിതമായി പൊളിക്കാനുള്ള ശ്രമമായിരുന്നു ജോജുവിന്റേത്; ഷിയാസ്
X

സമരത്തെ ആസൂത്രിതമായി പോളിക്കാനുള്ള ശ്രമമായിരുന്നു ജോജുവിന്റേതെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ജോജു പുറകിൽ നിന്നാണ് വന്നത്. പ്രത്യക്ഷ സമരത്തിലേക്ക് മാറിയത് ജനങ്ങൾക്ക് വേണ്ടി. സമരത്തിന്റെ വീര്യം കെടുത്താമെന്ന് പോലീസും പിണറായിയും കരുതരുതെന്നും ഷിയാസ് പറഞ്ഞു.

''ജനകീയ സമരങ്ങളെ കേസെടുത്ത് നിരുത്സാഹപ്പെടുത്താമെന്ന് സർക്കാർ ധരിക്കരുത്. ആരുടെയും അവകാശത്തെ ഹനിക്കുന്നില്ല. സ്ത്രീകളുടെ പരാതിയിൽ കഴമ്പില്ലെന്ന് എങ്ങനെ പറയാൻ കഴിയും. ആരുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷണർ പ്രവർത്തിക്കുന്നത്. ജോജു ലഹരിക്ക് അടിമപ്പെട്ടാണ് വന്നത്, അത് ആവർത്തിക്കുന്നു. മദ്യമല്ലാതെ മറ്റെന്തെങ്കിലും ലഹരി ഉപയോഗിച്ചോയെന്ന് അന്വേഷിക്കട്ടെ''. ഷിയാസ് പറഞ്ഞു.

അനിഷ്ട സംഭവങ്ങൾ ഉണ്ടാകാൻ പാടില്ലായിരുന്നു. ആരാണ് അക്രമം നടത്തിയതെന്ന് പൊലീസിന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ടോണി ചിമ്മിനിയെ ഒന്നാം പ്രതിയാക്കി കേസെടുത്തതിരിക്കുകയാണ്. ടോണി ആളുകളെ നിയന്ത്രിക്കുകയായിരുന്നു. ഇത് പൊലീസിന്റെ ഏകപക്ഷീയമായ നടപടിയാണ്. കോൺഗ്രസ് പൊതു നിരത്തിലും നിയമപരമായും ഇത് നേരിടുമെന്നും ഷിയാസ് കൂട്ടിച്ചേർത്തു.

TAGS :

Next Story