Quantcast

ജോസ് കെ മാണി രാജിവച്ച രാജ്യസഭാ സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

മുന്നണി മാറിയെത്തിയ ജോസിന് സീറ്റു നൽകാനാണ് സിപിഎമ്മിന് താത്പര്യം.

MediaOne Logo

abs

  • Published:

    31 Oct 2021 7:52 AM GMT

ജോസ് കെ മാണി രാജിവച്ച രാജ്യസഭാ സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു
X

ന്യൂഡൽഹി: ജോസ് കെ മാണി രാജിവച്ച രാജ്യസഭാ സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. നവംബർ 29 നാണ് വോട്ടെടുപ്പ്. രാവിലെ 9 മണി മുതൽ വൈകീട്ട് 4 മണി വരെ വോട്ടെടുപ്പ് നടക്കും. വൈകീട്ട് അഞ്ചു മണിക്കാണ് വോട്ടെണ്ണൽ. നവംബർ 16 ആണ് നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയ്യതി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ സീറ്റിൽ നിന്ന് മത്സരിക്കുന്നതിന് ജനുവരി പതിനൊന്നിനാണ് ജോസ് കെ മാണി രാജ്യസഭാ അംഗത്വം രാജിവച്ചത്. എൽഡിഎഫിനൊപ്പം ചേർന്ന സാഹചര്യത്തിലാണ് യുഡിഎഫിനൊപ്പം നിന്ന് കിട്ടിയ സീറ്റ് രാജി വച്ചത്. ആറ് മാസത്തിനുള്ളിൽ ഒഴിവ് നികത്തണം എന്നാണ് സാധാരണയുള്ള നടപടിയെങ്കിലും കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് നീട്ടി വെക്കുകയായിരുന്നു.

മുന്നണി മാറിയെത്തിയ ജോസിന് സീറ്റു നൽകാനാണ് സിപിഎമ്മിന് താത്പര്യം. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല.

TAGS :

Next Story