ജോയിക്ക് അതൃപ്തിയില്ല, അൻവറിന്റെ കാര്യത്തിൽ ആലോചിച്ച് തീരുമാനമെടുക്കും- സണ്ണി ജോസഫ്
സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട അൻവറിന്റെ പ്രശ്‌നം ചർച്ച ചെയ്ത് പരിഹരിക്കും

തിരുവനന്തപുരം: പി.വി അൻവറിന്റെ യുഡിഎഫ് പ്രവേശനത്തിൽ ആലോചിച്ച് തീരുമാനമെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
ഐകകണ്ഠ്യേനയാണ് നിലമ്പൂരിൽ സ്ഥാനാർഥിയെ തെരഞ്ഞെടുത്തത്. ജോയിയുടെ നിലപാടുകൾ നന്ദിയോടെ ഓർക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. സ്ഥാനാർഥി പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് ജോയ് തന്നെ ഫെയ്സ്ബുക്ക് പോസ്റ്റിട്ടിട്ടുണ്ട്. ജോയ് കോൺഗ്രസിന്റെ സമുന്നതനായ ഒരു നേതാവാണ്, ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ കരുത്തനായ പ്രസിഡന്റാണ്, ജോയിയുടെ നിലപാടുകളെ കോൺഗ്രസ് അങ്ങേയറ്റം നന്ദിയോടെയും ബഹുമാനത്തോടെയും കാണുന്നുവെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അൻവറുമായി ചർച്ച ചെയ്ത് പരിഹരിക്കാൻ കഴിയുമെന്നാണ് വിശ്വാസമെന്നും അദേഹം കൂട്ടിച്ചേർത്തു.
വാർത്ത കാണാം:
Next Story
Adjust Story Font
16

