Quantcast

ചാവക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി

എറണാകുളം തിരുവാങ്കുളം സ്വദേശിനി സാന്ദ്ര സന്തോഷ് (29) മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2026-10-06 15:55:42

Published:

6 Oct 2026 3:36 PM IST

ചാവക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി
X

തൃശൂര്‍: ചാവക്കാട് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ ജോലി സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പുന്നയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥ എറണാകുളം തിരുവാങ്കുളം സ്വദേശിനി സാന്ദ്ര സന്തോഷ് (29) മരിച്ചത്.

സബ് സെന്ററിനോട് ചേര്‍ന്നുള്ള റിസപ്ഷന്‍ റൂമിലാണ് സാന്ദ്രയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ 11:45ഓടെയാണ് സംഭവം. വടക്കേക്കാട് പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

TAGS :

Next Story