ഓഫര്‍ തട്ടിപ്പ്; ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കും
ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രൊസിക്യൂഷന്‍സ് ഹൈക്കോടതിയില്‍ റിപ്പോർട്ട് നൽകി

കൊച്ചി: ഓഫർ തട്ടിപ്പ് കേസിൽ റിട്ട. ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കും. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രൊസിക്യൂഷന്‍സ് ഹൈക്കോടതിയില്‍ റിപ്പോർട്ട് നൽകി. അന്വേഷണം പൂര്‍ത്തിയാക്കാന്‍ സാഹചര്യമൊരുക്കണമെന്നും പൊലീസ്. പൊലീസിന്‍റെ മറുപടിയുടെ അടിസ്ഥാനത്തില്‍ ഹരജി ഹൈക്കോടതി തീര്‍പ്പാക്കി.
ജസ്റ്റിനെതിരെ എന്തടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് ഹൈക്കോടതി നേരത്തെ ചോദിച്ചിരുന്നു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകർ നൽകിയ ഹരജിയിൽ ഡിവിഷൻ ബഞ്ച് പൊലീസിനോട് വിശദീകരണം തേടുകയും ചെയ്തു. ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർക്കെതിരെ കേസെടുത്ത നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം അഭിഭാഷകരാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഹരജി പരിഗണിച്ച ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്‍റെ അധ്യക്ഷതയിലുള്ള ഡിവിഷൻ ബെഞ്ച് പൊലീസിനോട് വിശദീകരണം തേടി. എന്തടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും മനസ്സിരുത്തി ആലോചിച്ച ശേഷമാണോ എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും കോടതി ചോദിച്ചു. ഭരണഘടന പദവിയിൽ ഇരിക്കുന്ന ഒരാൾക്കെതിരെയാണ് കേസെടുത്തത്. ഇത് പൊതുസമൂഹത്തിൽ നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസത്തെ ബാധിക്കും. ജുഡീഷ്യറിക്ക് പിന്നീടുണ്ടാകുന്ന കേടുപാടുകൾ ആരു പരിഹരിക്കുമെന്നും കോടതി ചോദിച്ചിരുന്നു.
Adjust Story Font
16

