ജസ്റ്റിസ് സൗമൻ സെന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ്; നിയമന വിജ്ഞാപനമിറക്കി
ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍ വിരമിക്കുന്നതിനാലാണ് നിയമനം

കൊച്ചി: ജസ്റ്റിസ് സൗമൻ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും. കൊളീജിയം ശിപാര്‍ശ അംഗീകരിച്ച് കേന്ദ്രം നിയമന വിജ്ഞാപനമിറക്കി. ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍ വിരമിക്കുന്നതിനാലാണ് നിയമനം. നിലവില്‍ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് സൗമൻ സെന്‍.
1991 ജനുവരിയിൽ പശ്ചിമ ബംഗാൾ ബാർ കൗൺസിലിൽ അഭിഭാഷകനായി ചേർന്ന ജസ്റ്റിസ് സെൻ, രണ്ട് പതിറ്റാണ്ടിലേറെക്കാലം കൊൽക്കത്ത ഹൈക്കോടതിയിൽ ഒറിജിനൽ, അപ്പീൽ വിഭാഗങ്ങളിലും മറ്റ് വിവിധ കോടതികളിലും ട്രൈബ്യൂണലുകളിലും പ്രാക്ടീസ് ചെയ്തു.
കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകനായി നിയമിതനായ അദ്ദേഹം സിവിൽ, ഭരണഘടനാ, ബാങ്കിംഗ്, ആർബിഐ, സെബി, സിഡ്ബിഐ തുടങ്ങിയ നിയമപരമായ അധികാരികളെ പ്രതിനിധീകരിച്ച് വിവിധ വിഷയങ്ങളിൽ ഹാജരായിട്ടുണ്ട്. 2011 ഏപ്രിൽ 13 ന് കൊൽക്കത്ത ഹൈക്കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം നേടി.
Next Story
Adjust Story Font
16

