എം. ലിജുവിനെ തൃപ്പൂണിത്തുറ സ്ഥാനാര്‍ഥിയാക്കേണ്ടെന്ന് നേതൃത്വത്തോട് പറഞ്ഞിരുന്നതായി കെ. ബാബു
'തൃപ്പൂണിത്തുറയില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടോയെന്ന് ലിജുവിനോട് ഞാന്‍ വളരെ മുന്‍പേ അങ്ങോട്ട് ചോദിച്ചിരുന്നു. അപ്പോള്‍ ലിജു പറഞ്ഞത് അമ്പലപ്പുഴ മത്സരിക്കാന്‍ തന്നെയാണ് താല്‍പര്യമെന്നാണ്'

കൊച്ചി: തൃപ്പൂണിത്തുറയില്‍ എം. ലിജുവിനെ സ്ഥാനാര്‍ഥിയാക്കേണ്ടെന്ന് താന്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നതായി കെ. ബാബു. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് രണ്ട് ദിവസം മുമ്പ് ലിജുവിന്റെ കാര്യം പാര്‍ട്ടി നേതൃത്വം ചോദിച്ചിരുന്നു. ലിജുവിനെ തൃപ്പൂണിത്തുറയില്‍ മത്സരിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നാണ് താന്‍ പറഞ്ഞതെന്നും കെ. ബാബു വെളിപ്പെടുത്തി. ഇത്തവണ കായംകുളത്താണ് ലിജു മത്സരിച്ചത്.
'ലിജു മോശക്കാരനായതുകൊണ്ടല്ല തൃപ്പൂണിത്തുറയില്‍ മത്സരിപ്പിക്കേണ്ടെന്ന് പറഞ്ഞത്. ലിജു നല്ല സ്ഥാനാര്‍ഥിയാണ്. അവിടെ ജയിക്കുകയും ചെയ്യും. പക്ഷേ എനിക്ക് ലിജുവിന്റെ പേര് പിന്താങ്ങാന്‍ പറ്റാത്ത സാഹചര്യമായിരുന്നു. ഞാന്‍ ദീപക് ജോയിയുടെ പേരാണ് നേതൃത്വത്തോട് പറഞ്ഞത്. തൃപ്പൂണിത്തുറയില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടോയെന്ന് ലിജുവിനോട് ഞാന്‍ വളരെ മുന്‍പേ അങ്ങോട്ട് ചോദിച്ചിരുന്നു. അപ്പോള്‍ ലിജു പറഞ്ഞത് അമ്പലപ്പുഴ മത്സരിക്കാന്‍ തന്നെയാണ് താല്‍പര്യമെന്നാണ്' -കെ. ബാബു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കായംകുളത്ത് സിറ്റിങ് എംഎല്‍എ യു. പ്രതിഭക്കെതിരെയാണ് ലിജു ഇത്തവണ മത്സരിച്ചത്. തൃപ്പൂണിത്തുറയില്‍ ദീപക് ജോയ് ആണ് യുഡിഎഫ് സ്ഥാനാര്‍ഥിയായത്. കെ.എന്‍ ഉണ്ണികൃഷ്ണനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. വാശിയേറിയ മത്സരം നടന്ന 2021ല്‍ സിപിഎമ്മിലെ എം. സ്വരാജിനെ 992 വോട്ടിനാണ് കെ. ബാബു പരാജയപ്പെടുത്തിയത്.
Adjust Story Font
16

