Quantcast

ആറു തവണ ആലുവ എംഎൽഎയായിരുന്ന കെ. മുഹമ്മദാലി അന്തരിച്ചു

ആലുവയെ പ്രതിനിധീകരിച്ച് കൂടുതൽ കാലം എംഎൽഎയായ റെക്കോഡ് ഇദ്ദേഹത്തിനുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-09-20 05:54:07.0

Published:

20 Sept 2022 9:45 AM IST

ആറു തവണ ആലുവ എംഎൽഎയായിരുന്ന കെ. മുഹമ്മദാലി അന്തരിച്ചു
X

ആലുവ: മുൻ ആലുവ എംഎൽഎ കെ. മുഹമ്മദാലി(74) അന്തരിച്ചു. ആറു തവണ ആലുവ മണ്ഡലത്തിൽ നിന്ന് കോൺഗ്രസിനെ പ്രതിനിധീകരിച്ച് എംഎൽഎയായിരുന്നു. ആലുവയെ പ്രതിനിധീകരിച്ച് കൂടുതൽ കാലം എംഎൽഎയായ റെക്കോഡ് ഇദ്ദേഹത്തിനുണ്ട്. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എഐസിസി, കെപിസിസി മുൻ അംഗമാണ്. ഉമ്മൻചാണ്ടിയുടെ സന്തതസഹചാരിയും എറണാകുളത്തെ എ ഗ്രൂപ്പ അംഗവുമായിരുന്നു. യൂത്ത് കോൺഗ്രസിന് രണ്ട് ജനറൽ സെക്രട്ടറിമാറുണ്ടായിരുന്ന കാലത്ത് ഒരു പദവി ഇദ്ദേഹം വഹിച്ചിരുന്നു. യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡൻറായിരുന്നു.

പ്രാദേശിക പ്രശ്‌നങ്ങൾ കാരണം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അൻവർ സാദത്തിനെതിരെ ഇദ്ദേഹം നിലകൊണ്ടിരുന്നു. സ്ഥാനാർഥിയായി നിന്ന തന്റെ മരുമകൾ ഷെൽന നിഷാദിനെ ഇദ്ദേഹം പിന്തുണക്കുകയായിരുന്നു. എന്നാൽ കോൺഗ്രസ് ഇദ്ദേഹത്തിനെതിരെ നടപടിയെടുത്തിരുന്നില്ല.


K. Muhammad Ali who was six times Aluva MLA passed away

TAGS :

Next Story