അംഗങ്ങളെ മത്സരിപ്പിച്ച് വഴിയാധാരമാക്കരുതെന്ന് ഐഎംഎ സിപിഎമ്മിനോട് ആവശ്യപ്പെടണം: കെ. മുരളീധരൻ
അൻവർ അടക്കം എല്ലാവരെയും അണിനിരത്തി പിണറായിസത്തിനെതിരെ പോരാടണം എന്നാണ് തന്റെ അഭിപ്രായമെന്നും മുരളീധരൻ പറഞ്ഞു.

മലപ്പുറം: തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ച് സംഘടനയിലെ അംഗങ്ങളെ വഴിയാധാരമാക്കരുതെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സിപിഎമ്മിനോടും മുഖ്യമന്ത്രിയോടും ആവശ്യപ്പെടണമെന്ന് കെ. മുരളീധരൻ. നിലമ്പൂരിൽ ഡോ. ഷിനാസ് ബാബുവിനെ സിപിഎം സ്ഥാനാർഥിയായി പരിഗണിക്കുന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുരളീധരന്റെ പ്രതികരണം.
തൃക്കാക്കരയിലും സ്ഥാനാർഥി ഒരു ഡോക്ടറായിരുന്നു. ഇപ്പോൾ കേൾക്കുന്ന പേരും ഒരു നല്ല ഡോക്ടറാണ്. അദ്ദേഹത്തെ വഴിയാധാരമാക്കരുത്. ബിജെപിക്ക് മത്സരിക്കണോ എന്നതിൽ പോലും തീരുമാനമില്ല. ഈ സാഹചര്യത്തിൽ നിലമ്പൂരിൽ യുഡിഎഫിന് കൃത്യമായ മേൽക്കൈ ഉണ്ടെന്നും മുരളീധരൻ പറഞ്ഞു.
അൻവർ അടക്കം എല്ലാവരെയും അണിനിരത്തി പിണറായിസത്തിനെതിരെ പോരാടണം എന്നാണ് തന്റെ അഭിപ്രായം. അദ്ദേഹം യുഡിഎഫ് ചെയർമാനെതിരെയും സ്ഥാനാർഥിക്കെതിരെയും പറഞ്ഞത് തിരുത്തണം. നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിന്റെ ജയം ഉറപ്പാണ്. അൻവർ കൂടിയുണ്ടെങ്കിൽ 35,000 വോട്ടിന്റെ ഭൂരിപക്ഷത്തിന് ഷൗക്കത്ത് ജയിക്കുമെന്നും മുരളീധരൻ പറഞ്ഞു.
Adjust Story Font
16

