Quantcast

വല്ലാതെ വിശ്വപൗരന്മാരെ ഉൾക്കൊള്ളാനുള്ള ആരോഗ്യം പാർട്ടിക്കില്ല, രണ്ടേകാൽ കൊല്ലം കൂടി സഹിക്കണം: തരൂരിനെതിരെ മുരളീധരന്‍

'പിണറായിയും മോദിയും ഉള്ള കാലത്ത് ആർക്കും നല്ല കാലം ഇല്ല. മര്യാദയ്ക്ക് ഒരു ആഘോഷം നടത്തിയിട്ട് നാളെത്രയായി '

MediaOne Logo

Web Desk

  • Published:

    28 Dec 2021 7:36 AM GMT

വല്ലാതെ വിശ്വപൗരന്മാരെ ഉൾക്കൊള്ളാനുള്ള ആരോഗ്യം പാർട്ടിക്കില്ല, രണ്ടേകാൽ കൊല്ലം കൂടി സഹിക്കണം: തരൂരിനെതിരെ മുരളീധരന്‍
X

വല്ലാതെ വിശ്വപൗരന്മാരെ ഉൾക്കൊള്ളാനുള്ള ആരോഗ്യം ഇപ്പോൾ പാർട്ടിക്കില്ലെന്ന് കെ മുരളീധരൻ എം.പി. രണ്ടേകാൽ കൊല്ലം കൂടി സഹിക്കുകയല്ലാതെ വേറെ നിവൃത്തിയില്ല. അതുകഴിഞ്ഞാൽ വേറെ ആളെ നോക്കാം. ചിലർ വെറുതെ ഇങ്ങനെ അനുമോദിച്ചു കൊണ്ടിരിക്കുമെന്നും മുരളീധരൻ പറഞ്ഞു. തരൂര്‍ മുഖ്യമന്ത്രിയെ പുകഴ്ത്തിയതും കെ റെയിലിനെതിരായ നിവേദനത്തില്‍ ഒപ്പുവെയ്ക്കാത്തതുമാണ് കെ മുരളീധരനെ പ്രകോപിപ്പിച്ചത്. താൻ ഉൾപ്പെടെ എല്ലാവരും കൂടി അടിമാന്തിയാണ് താഴെത്തട്ടിൽ കോൺഗ്രസ്‌ ഇല്ലാതായതെന്നും മുരളീധരന്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെയും മുരളീധരന്‍ പരിഹസിച്ചു. "എരണം കെട്ടവൻ നാട് ഭരിച്ചാൽ നാട് മുടിയും" എന്ന പഴഞ്ചൊല്ല് പോലെയാണ് നമ്മുടെ നാടിന്‍റെ അവസ്ഥ. ഭരിക്കുന്നവൻ നന്നല്ലെങ്കിൽ നാടിന് നന്നല്ല എന്ന് രാമായണത്തിലും പറഞ്ഞിട്ടുണ്ട്. കേരളത്തിൽ നടക്കുന്നത് കമ്യൂണിസ്റ്റ് ഭരണം അല്ല, പിണറായിസ്റ്റ് ഭരണമാണ്. കെ റെയില്‍ വെറും ധൂർത്ത് നടത്താനുള്ള പദ്ധതിയാണ്. പരിസ്ഥിതിക്ക് ദോഷമാണ്. കെ റെയിൽ വേണ്ടെന്ന് സിപിഎം സമ്മേളനങ്ങളിൽ തന്നെ പറയുന്നു. പൊലീസിലെ ആര്‍എസ്എസ് ശൈലിക്കെതിരെ സിപിഎമ്മിനകത്ത് നിന്ന് തന്നെ വിമര്‍ശനം ഉയർന്നു. എന്നാലും കുറ്റം കോൺഗ്രസിനാണെന്ന് മുരളീധരന്‍ പറഞ്ഞു.

പിണറായിയും മോദിയും ഉള്ള കാലത്ത് ആർക്കും നല്ല കാലം ഇല്ല. എങ്കിലും എല്ലാർക്കും നവവത്സര ആശംസകള്‍. മര്യാദയ്ക്ക് ഒരു ആഘോഷം നടത്തിയിട്ട് നാളെത്രയായി. മറ്റുള്ളവർ ഭരിക്കുമ്പോഴും ഇവിടെ വവ്വാലുകൾ ഉണ്ടായിരുന്നു. അന്നൊന്നും ഇവിടെ നിപ വന്നില്ലല്ലോ. കേരളം ഗുണ്ടകളുടെ നാടായി മാറി. വൽസൻ തില്ലങ്കേരി+ വി മുരളീധരൻ= പിണറായി വിജയൻ എന്നാണെന്നും മുരളീധരന്‍ പറഞ്ഞു.

തിരുവന്തപുരം മേയർ ആര്യ രാജേന്ദ്രനെയും മുരളീധരന്‍ പരിഹസിച്ചു. മേയര്‍ക്ക് വിവരം ഇല്ലന്ന് മനസിലായി. അല്ലെങ്കിൽ രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലേക്ക് ഇടിച്ചു കയറുമോ എന്നാണ് മുരളീധരന്‍റെ ചോദ്യം.

TAGS :

Next Story