Quantcast

ഗവർണർ പദവിയുടെ മാന്യത ആരിഫ് മുഹമ്മദ് ഖാൻ കളഞ്ഞുകുളിച്ചു: കെ മുരളീധരൻ

'എന്തും വിളിച്ചു പറയാവുന്ന നിലയിൽ ഗവർണർ എത്തി'

MediaOne Logo

Web Desk

  • Updated:

    2022-11-08 10:12:39.0

Published:

8 Nov 2022 9:49 AM GMT

ഗവർണർ പദവിയുടെ മാന്യത ആരിഫ് മുഹമ്മദ് ഖാൻ കളഞ്ഞുകുളിച്ചു: കെ മുരളീധരൻ
X

ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ മാനസികനില പരിശോധിക്കണമെന്ന് കെ മുരളീധരൻ എംപി. എന്തും വിളിച്ചു പറയാവുന്ന നിലയിൽ ഗവർണർ എത്തി. ഗവർണർ പദവിയുടെ മാന്യത ആരിഫ് മുഹമ്മദ് ഖാൻ കളഞ്ഞുകുളിച്ചെന്നും മുരളീധരൻ പറഞ്ഞു.

ഗവര്‍ണറുടെ വാര്‍ത്താസമ്മേളനത്തിൽ നിന്ന് മീഡിയവണ്‍, കൈരളി ചാനലുകളെ ഇറക്കിവിട്ടതിനെതിരെ പ്രതിഷേധം തുടരുകയാണ്. പത്രപ്രവർത്തക യൂണിയന്റെ നേതൃത്വത്തില്‍ മാധ്യമപ്രവർത്തകർ രാജ്ഭവനിലേക്ക് മാർച്ച് നടത്തി. ജനാധിപത്യ രാജ്യത്തിന് അപമാനകരമായ നടപടിയാണ് ഗവർണറുടേതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. ഗവർണർ ഫ്യൂഡല്‍ മാടമ്പിയെപ്പോലെയാണ് പെരുമാറുന്നതെന്ന് തോമസ് ഐസക് കുറ്റപ്പെടുത്തി. ഗവര്‍ണറുടെ നീക്കം കേരളത്തില്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗവര്‍ണര്‍ക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും രംഗത്തെത്തി. ഗവര്‍ണറുടേത് സ്വേച്ഛാധിപത്യപരമായ നിലപാടാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഗവർണര്‍ മീഡിയവണിനോടും കൈരളിയോടും കാട്ടിയത് ഫാസിസ്റ്റ് സമീപനമാണെന്ന് കുറ്റപ്പെടുത്തിയ സി.പി.എം, മറ്റ് മാധ്യമങ്ങള്‍ ഗവര്‍ണറെ ബഹിഷ്കരിക്കണമെന്നും ആവശ്യപ്പെട്ടു. കെ.യു.ഡബ്ല്യു.ജെ ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ വിവിധ ജില്ലകളില്‍ പ്രതിഷേധ പ്രകടനം നടത്തി.


TAGS :

Next Story