Quantcast

'ജനം വിശ്വസിച്ച് ഭരണം ഏല്‍പ്പിക്കുമ്പോള്‍ നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കരുത്'; കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കെതിരെ കെ. മുരളീധരന്‍

മുഖ്യമന്ത്രി ആരെന്നതടക്കമുള്ള കാര്യങ്ങളിൽ നാലാം തീയതിക്ക് ശേഷം ധാരണയുണ്ടാകുമെന്നും കെ.മുരളീധരൻ

MediaOne Logo

Web Desk

  • Updated:

    2026-04-11 05:36:03.0

Published:

11 April 2026 11:05 AM IST

ജനം വിശ്വസിച്ച് ഭരണം ഏല്‍പ്പിക്കുമ്പോള്‍ നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കരുത്; കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കെതിരെ കെ. മുരളീധരന്‍
X

തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കെതിരെ കെ.മുരളീധരന്‍. ചര്‍ച്ച അനാവശ്യമാണെന്നും മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് പാര്‍ട്ടിക്ക് അതിന്റേതായ രീതികളുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. ജനം വിശ്വസിച്ച് ഭരണം ഏല്‍പ്പിക്കുമ്പോള്‍ നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കരുതെന്നും മുരളീധരന്‍ വിമര്‍ശിച്ചു.

'തെരഞ്ഞെടുപ്പില്‍ 100 സീറ്റിന് മുകളില്‍ നേടുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ആവേശത്തോടെയാണ് ജനങ്ങള്‍ ഇത്തവണ വോട്ട് ചെയ്തത്. വട്ടിയൂര്‍ക്കാവിലെ ജനങ്ങള്‍ എന്നോടൊപ്പമുണ്ടെന്നാണ് വിശ്വാസം. അതേസമയം, മുഖ്യമന്ത്രി ആരാകണമെന്നത് സംബന്ധിച്ച തര്‍ക്കങ്ങള്‍ അനാവശ്യമാണ്. പാര്‍ട്ടിക്ക് അതിന്റേതായ ചില രീതികള്‍ എല്ലാ കാര്യത്തിലുമുണ്ട്. ജനം വിശ്വസിച്ച് ഭരണം ഏല്‍പ്പിക്കുമ്പോള്‍ നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കാന്‍ അവസരം ഉണ്ടാക്കരുത്. നാലാം തീയതിക്ക് ശേഷം അത്തരം വിഷയങ്ങളിലെല്ലാം ധാരണയുണ്ടാകും'. മുരളീധരന്‍ പ്രതികരിച്ചു.

'എല്ലാ സഭകളുടെയും വോട്ട് യുഡിഎഫിന് കിട്ടിയിട്ടുണ്ടെന്നാണ് പ്രതീക്ഷ. ക്യാപ്റ്റന്‍ പ്രയോഗം മുതലുള്ള മുഖ്യന്റെ പല പ്രയോഗങ്ങളും യുഡിഎഫിന് അനുകൂലമായതാണ് ഞങ്ങളുടെ വിലയിരുത്തല്‍. യുഡിഎഫ് നൂറ് സീറ്റിന് മുകളില്‍ നേടി അധികാരത്തില്‍ തിരിച്ചെത്തും'. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. സഭക്കെതിരായ പി.സി ജോര്‍ജിന്റെയും ഷോണ്‍ ജോര്‍ജിന്റെയും പ്രസ്താവനകള്‍ക്കെതിരെയും മുരളീധരന്‍ പ്രതികരിച്ചു. ഷോണ്‍ ജോര്‍ജിന്റെ സഭാ വിമര്‍ശനം ശരിയല്ലെന്നും വോട്ട് കിട്ടിയില്ലെന്ന് കരുതി അങ്ങനെ പറയാന്‍ പാടില്ലെന്നും മുരളീധരന്‍ പറഞ്ഞു.

നേരത്തെ, അധികാരം കിട്ടുകയാണെങ്കില്‍ രമേശ് ചെന്നിത്തലയാണ് മുഖ്യമന്ത്രിയാകേണ്ടതെന്ന് മുതിര്‍ന്ന നേതാവ് കെ. സുധാകരന്‍ പറഞ്ഞിരുന്നു. സുധാകരന്റെ പ്രസ്താവനയില്‍ തെറ്റില്ലെന്ന് ചൂണ്ടിക്കാട്ടി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും കഴിഞ്ഞ ദിവസം പ്രതികരണം നടത്തിയിരുന്നു. പിന്നാലെയാണ് മുരളീധരന്റെ മറുപടി.

TAGS :

Next Story