Quantcast

ഗണപതിയെ തൊട്ടതിന് കയ്യും മുഖവും പൊള്ളുന്നത് പുതുപ്പള്ളിയിൽ കാണാം: കെ മുരളീധരൻ

സ്ഥാനാർഥികളെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് ശരിയല്ലെന്നും കെ മുരളീധരൻ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2023-08-16 06:00:46.0

Published:

16 Aug 2023 5:21 AM GMT

CPIM leadership help K Vidya for hiding: K Muraleedharan
X

കോഴിക്കോട്: അയ്യപ്പനെ തൊട്ടപ്പോൾ കൈ പൊള്ളിയെങ്കിൽ ഗണപതിയെ തൊട്ടതിന് കയ്യും മുഖവും പൊള്ളുന്നത് പുതുപ്പള്ളിയിൽ കാണാമെന്ന് കെ മുരളീധരൻ. പുതുപ്പള്ളിയിൽ യു.ഡി.എഫ് വലിയ വിജയം നേടും. സ്ഥാനാർഥികളെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് ശരിയല്ലെന്നും കെ മുരളീധരൻ പറഞ്ഞു.

എന്‍എസ്എസ് ഇന്നുവരെ ഒരുപരിപാടിയിലും ബിജെപിയെ ക്ഷണിച്ചിട്ടില്ല. മതസൗഹാര്‍ദം കാത്തുസൂക്ഷിക്കുന്ന എന്‍എസ്എസിനെ വര്‍ഗീയ സംഘടനയെന്ന് വിളിച്ചത് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും എകെ ബാലനുമാണ്. എന്നാല്‍ പുതുപ്പള്ളിയിലെ സ്ഥാനാര്‍ഥി ജെയ്ക് സി തോമസ് പറയുന്നത് എന്‍എസ്എസ് മതേതരത്വം കാത്തുസൂക്ഷിക്കുന്നവരാണ് എന്നാണ്. ഇപ്പോള്‍ ഗോവിന്ദനും പ്ലേറ്റ് മാറ്റി. എല്ലാ വോട്ടും അവരുടെ കൈയില്‍ അല്ലെന്നും അവരുടെ കൈയിലും വോട്ടുണ്ടെന്നുമാണ് പറയുന്നതെന്നും മുരളീധരൻ പറഞ്ഞു.

എന്‍എസ്എസിനെ പറ്റിപ്പറഞ്ഞ നല്ലവാക്കുകള്‍ സെപ്റ്റംബർ അഞ്ചിന് ശേഷവും ഉണ്ടാവണം. പുതുപ്പള്ളി കഴിഞ്ഞാല്‍ പാര്‍ലമെന്റും തദ്ദേശ തെരഞ്ഞെടുപ്പും വരാനുണ്ടെന്ന് സിപിഎം ഓര്‍ക്കണമെന്നും മുരളീധരൻ പറഞ്ഞു.

മുഖം നന്നായില്ലെങ്കിൽ കണ്ണാടി തല്ലി പൊട്ടിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. ചോദ്യം ചോദിച്ച മാത്യു കുഴൽനാടനെതിരെ ആരോപണം ഉന്നയിക്കുന്നത് അതുകൊണ്ടാണ്. മാത്യു കുഴൽ നാടന് ശക്തമായ പിന്തുണ നൽകുമെന്നും കെ മുരളീധരൻ പറഞ്ഞു. ആരോപണം ഉന്നയിക്കുന്ന ഒരാളെ വ്യക്തിഹത്യ ചെയ്യാനും അപമാനിക്കാനും ശ്രമിച്ചാല്‍ പാര്‍ട്ടി കൈയും കെട്ടിനോക്കിയിരിക്കില്ലെന്നും അദ്ദേഹം താക്കീത് നൽകി.

TAGS :

Next Story