Quantcast

പുതുപ്പള്ളിയിൽ തിരക്കിട്ട സ്ഥാനാർഥി നിർണയം വേണ്ട, ഇലക്ഷൻ പ്രഖ്യാപിച്ചാലുടൻ സ്ഥാനാർഥി വരും: കെ.മുരളീധരൻ

സ്ഥാനാർഥി നിർണയത്തിൽ തർക്കമുണ്ടാവില്ലെന്നും മുരളീധരൻ

MediaOne Logo

Web Desk

  • Updated:

    2023-07-23 08:51:26.0

Published:

23 July 2023 6:39 AM GMT

K Muraleedharan on puthuppally byelection
X

കോഴിക്കോട്: പുതുപ്പള്ളിയിൽ തിരക്കിട്ട സ്ഥാനാർഥി നിർണയത്തിലേക്ക് കടക്കേണ്ടതില്ലെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. ഇലക്ഷൻ പ്രഖ്യാപിച്ചാൽ ഉടൻ സ്ഥാനാർഥി വരുമെന്നും സ്ഥാനാർഥി നിർണയത്തിൽ തർക്കമുണ്ടാവില്ലെന്നും മുരളീധരൻ പറഞ്ഞു.

"പുതുപ്പള്ളിയിൽ സ്ഥാനാർഥി നിർണയത്തിന്റെ കാര്യം വരുമ്പോൾ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് പാർട്ടി തീരുമാനമെടുക്കും. അതിൽ ഒരു തർക്കവും ഉണ്ടാകില്ല. ഉമ്മൻ ചാണ്ടി എന്ന നേതാവിന്റെ വിടവ് നികത്തുന്നത് ഇപ്പോൾ ആലോചിക്കാൻ പോലും പറ്റില്ല. കെ.കരുണാകരന് ശേഷം കോൺഗ്രസിലെ അവസാനവാക്കായിരുന്നു അദ്ദേഹം. അങ്ങനെയൊരു വ്യക്തി ഉണ്ടാവാനുള്ള സാധ്യത ഇപ്പോഴെന്തായാലും കാണുന്നില്ല". മുരളീധരൻ പറഞ്ഞു.

ഉമ്മൻ ചാണ്ടിയ്‌ക്കെതിരായ തന്റെ പഴയ പ്രസംഗം കുത്തിപ്പൊക്കുന്നത് വൃത്തികെട്ട പ്രവണതയെന്ന് ചൂണ്ടിക്കാട്ടിയ മുരളീധരൻ വ്യത്യസ്ത പാർട്ടികളിലിരിക്കുമ്പോൾ നടക്കുന്ന സംഭവങ്ങൾ എല്ലാക്കാലത്തും നിലനിൽക്കില്ലെന്നും കോൺഗ്രസിൽ മടങ്ങിയെത്തിയ ശേഷം ഉമ്മൻ ചാണ്ടിയുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നുവെന്നും കൂട്ടിച്ചേർത്തു.

TAGS :

Next Story