Quantcast

എംപിമാർക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാമെന്ന യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരാമർശം തള്ളി കെ.മുരളീധരൻ

പി.വി അൻവറിന് മുമ്പാകെ വാതിൽ തുറക്കേണ്ട ആവശ്യമില്ലെന്നും കെ.മുരളീധരൻ

MediaOne Logo

Web Desk

  • Published:

    25 Jun 2025 5:00 PM IST

എംപിമാർക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാമെന്ന യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരാമർശം തള്ളി കെ.മുരളീധരൻ
X

തിരുവനന്തപുരം: എംപിമാർക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാമെന്ന യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരാമർശം തള്ളി കെ.മുരളീധരൻ. പാർട്ടിയുടെ കീഴ്വഴക്കം എംപിമാർ മത്സരിക്കേണ്ട എന്നാണ്. ജനങ്ങളെ ഇങ്ങനെ പരീക്ഷിക്കുന്ന രീതിയോട് തനിക്ക് യോജിപ്പില്ല. പി.വി അൻവറിന് മുമ്പാകെ വാതിൽ തുറക്കേണ്ട ആവശ്യമില്ലെന്നും കെ.മുരളീധരൻ പറഞ്ഞു. ഇനിയൊരിക്കലും താനായിട്ട് ഒരു ഉപതെരഞ്ഞെടുപ്പ് ഉണ്ടാക്കിവെക്കില്ലെന്നും മുരളീധരൻ.

കഴിഞ്ഞ ലോകസഭാ തെരഞെടുപ്പിന്റെ സമയത്ത് തന്നെ അടുത്ത നിയമസഭാ തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ട് ചില സിറ്റിംഗ് എംപിമാർ മാറിനിൽക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ ഹൈ കമാന്റിന്റെ നിർദേശ പ്രകാരം പലർക്കും മത്സരത്തിന് ഇറങ്ങേണ്ടി വന്നു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ വിജയ പശ്ചാത്തലത്തിൽ അടുത്ത തവണ ഭരണത്തിലെത്താമെന്ന പ്രതീക്ഷ യുഡിഎഫിനുണ്ട്. അതുകൊണ്ട് തന്നെ നിയമസഭാ അംഗത്തും മുന്നിൽ കണ്ടുകൊണ്ടാണ് പലരും മാറിനിൽക്കുന്നത്. എന്നാൽ ഇത്തരം പ്രവണതകളെ എതിർക്കുകയാണ് കെ.മുരളീധരൻ. എംപിമാർ മത്സരിച്ചു കൊണ്ട് ജനങ്ങൾക്ക് അധികമായ തെരഞ്ഞെടുപ്പുകൾ അടിച്ചേൽപ്പിക്കരുതെന്നും മുരളീധരൻ പറഞ്ഞു.

TAGS :

Next Story