ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഉടന്‍ യോഗം കൂടിയിട്ട് എന്ത് മലമറിക്കാനാ, വോട്ട് വില്‍ക്കാന്‍ ഇപ്പോള്‍ ഇലക്ഷനില്ലല്ലോ-സുരേന്ദ്രനെ പരിഹസിച്ച് കെ. മുരളീധരന്‍
കള്ളപ്പണക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് സുരേന്ദ്രന് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു.

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെ പരിഹസിച്ച് കെ.മുരളീധരന്‍ എം.പി. എന്ത് മലമറിക്കാനാണ് ബി.ജെ.പി തിരക്കിട്ട് സംസ്ഥാന കമ്മിറ്റി യോഗം ചേരുന്നതെന്ന് മുരളീധരന്‍ ചോദിച്ചു. വോട്ട് വില്‍ക്കുന്ന കാര്യം തീരുമാനിക്കാനല്ലേ ബി.ജെ.പി യോഗം ചേരാറുള്ളത്. അടുത്ത് തെരഞ്ഞെടുപ്പൊന്നും നടക്കാനില്ല, പിന്നെന്തിനാണ് തിരക്കിട്ട് യോഗം ചേരുന്നതെന്നും മുരളി ചോദിച്ചു.
കള്ളപ്പണക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് സുരേന്ദ്രന് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. ബി.ജെ.പി സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാവില്ലെന്നായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു മുരളീധരന്‍.
ചോദ്യം ചെയ്യലിന് ഹാജരാവില്ലെന്ന് പറഞ്ഞു സുരേന്ദ്രന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുകയാണ്. മരംമുറിക്കേസും കള്ളപ്പേണക്കസും തമ്മില്‍ ഒത്തുതീര്‍പ്പാക്കാനാണ് ശ്രമം. ബി.ജെ.പിയും സി.പി.എമ്മും പരസ്പര സഹായ സഹകരണസംഘമായി പ്രവര്‍ത്തിക്കുകയാണ്. മുട്ടില്‍ മരംമുറി കേസില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
Adjust Story Font
16

