ചൂരൽമല ദുരന്തത്തിന്റെ ഇരയായ ശ്രുതിയെ ടി.സിദ്ദീഖ് വീട് വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്ന് സിപിഎം; ഫേസ്ബുക്ക് പോസ്റ്റ് കട്ട് ചെയ്ത് വ്യാജ പ്രചാരണമെന്ന് സിദ്ദീഖ്
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം സിദ്ദീഖ് പുറത്തുവിട്ടു

വയനാട്: ചൂരൽമല ദുരന്തത്തിന്റെ ഇരയായ ശ്രുതിയെ ടി.സിദ്ദീഖ് പറ്റിച്ചതായി സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ.റഫീഖ്. 120 ദിവസംകൊണ്ട് ശ്രുതിക്ക് വീട് നൽകുമെന്ന് സിദ്ദീഖ് പറയുന്നത് ഇപ്പോഴും ഫേസ്ബുക്ക് പേജിലുണ്ട്. വീട് ലഭിക്കുമെന്ന ധാരണയിൽ സർക്കാർ വാഗ്ദാനം ചെയ്ത ടൗൺഷിപ്പിലെ വീട് വേണ്ടെന്ന്‌വെച്ച് 15 ലക്ഷം രൂപ വാങ്ങി.
പക്ഷെ ഇതുവരെയും സിദ്ദിഖ് വാഗ്ദാനം ചെയ്ത വീട് ലഭിച്ചിട്ടില്ല. പണം തിരികെ നൽകാമെന്നും ടൗൺഷിപ്പിൽ വീട് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ശ്രുതി വീണ്ടും സർക്കാരിന് അപേക്ഷ നൽകിയിരിക്കുകയാണെന്നും റഫീഖ് ആരോപിച്ചു.
ജില്ലാ സെക്രട്ടറി സ്ഥാനത്തിരുന്ന് റഫീഖ് പച്ചക്കള്ളം പറയുകയാണെന്ന് സിദ്ദീഖ് തിരിച്ചടിച്ചു. സിപിഎം നേതാക്കൾ ബോധപൂർവം കള്ളം പ്രചരിപ്പിക്കുകയാണ്. സിഎംഡിആർഎഫിലേക്ക് പണം കൊടുത്തില്ലെന്നാണ് ആദ്യം പറഞ്ഞത്. ടൗൺഷിപ്പ് ഉദ്ഘാടനവേദിയിൽ കൂവിത്തോൽപ്പിക്കാൻ ശ്രമിച്ചു. ഇപ്പോൾ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ്. ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്നും സിദ്ദീഖ് പറഞ്ഞു.
ശ്രുതിക്ക് വീട് നൽകാമെന്ന് താൻ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന് സിദ്ദീഖ് ചോദിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റ് പകുതിയായി കട്ട് ചെയ്ത് പ്രചരിപ്പിക്കുകയാണ്. വീട് സ്‌പോൺസർ ചെയ്തവർക്ക് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ടായിരുന്നു പോസ്റ്റ്. തറക്കല്ലിടൽ കർമത്തിൽ തന്നെ ഉൾപ്പെടെ പലരെയും വിളിച്ചു. ഇത് മുഴുവൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തതാണ്. സിപിഎം ജില്ലാ സെക്രട്ടറി പോസ്റ്റിലിരുന്ന് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കരുതെന്നും സിദ്ദീഖ് പറഞ്ഞു. യഥാർഥ ഫേസ്ബുക്ക് പോസ്റ്റ് സിദ്ദീഖ് പുറത്തുവിട്ടു.
Adjust Story Font
16

