Quantcast

കെ- റെയില്‍; അന്തിമാനുമതി ഉടന്‍ നല്‍കണമെന്ന് കേന്ദ്രത്തോട് മുഖ്യമന്ത്രി

അനുമതി ലഭ്യമാക്കാൻ വ്യക്തിപരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു

MediaOne Logo

Web Desk

  • Published:

    8 Dec 2021 7:07 AM GMT

കെ- റെയില്‍; അന്തിമാനുമതി ഉടന്‍ നല്‍കണമെന്ന് കേന്ദ്രത്തോട് മുഖ്യമന്ത്രി
X

കെ- റെയിൽ പദ്ധതി സംബന്ധിച്ച് പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം കനക്കുമ്പോഴും തീരുമാനത്തിലുറച്ച് സംസ്ഥാന സര്‍ക്കാര്‍. പദ്ധതിക്ക് അന്തിമാനുമതി ഉടൻ നൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. അനുമതി ലഭ്യമാക്കാൻ പ്രധാനമന്ത്രി വ്യക്തിപരമായി ഇടപെടണം. കേരളത്തിനു മാത്രമല്ല, രാജ്യത്തിനാകെ ഗുണകരമാകുന്ന പദ്ധതിയാണിതെന്നും മുഖ്യമന്ത്രി കത്തിൽ പറഞ്ഞു.

സാമ്പത്തിക വളര്‍ച്ചയ്ക്കും ജനങ്ങളുടെ ജീവിത നിലവാരം ഉയരാനും പദ്ധതി കാരണമാകും. സംസ്ഥാന സര്‍ക്കാര്‍ ഇതിനോടകം തന്നെ പദ്ധതിയുടെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി, റെയില്‍വെ മന്ത്രി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, അതിവേഗ റെയിൽ ലൈൻ പദ്ധതിയിൽ ആശങ്ക വേണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. വിശദമായ പഠനത്തിനും വിലയിരുത്തലിനും ശേഷമേ പദ്ധതിയുമായി മുന്നോട്ട് പോകൂ. എൽ.ഡി.എഫിന്റെ പ്രകടനപത്രികയിലുണ്ടായിരുന്നതാണ് അതിവേഗ റെയിൽ പദ്ധതി. കോൺഗ്രസ്സും ബി.ജെ.പിയും അനാവശ്യമായി പദ്ധതിയെ എതിർക്കുകയാണെന്നും ഇത്രയും വലിയ പദ്ധതി വരുമ്പോൾ ആശങ്ക ഉണ്ടാകുന്നത് സ്വഭാവികമാണെന്നും കാനം വ്യക്തമാക്കി.

TAGS :

Next Story