Quantcast

'കല്ലിട്ട ഭൂമിയിൽ വായ്പ നിഷേധിക്കരുത്'; ബാങ്കേഴ്‌സ് സമിതി യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

യോഗത്തിന്റെ തിയതി നിശ്ചയിച്ചിട്ടില്ല

MediaOne Logo

Web Desk

  • Updated:

    2022-04-01 04:12:18.0

Published:

1 April 2022 9:29 AM IST

കല്ലിട്ട ഭൂമിയിൽ വായ്പ നിഷേധിക്കരുത്; ബാങ്കേഴ്‌സ് സമിതി യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനം
X

തിരുവനന്തപുരം: സിൽവർ ലൈൻ പ്രതിഷേധം തണുപ്പിക്കാൻ സർക്കാർ ബാങ്കേഴ്‌സ് സമിതി യോഗം വിളിക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍. കല്ലിട്ട ഭൂമിയിൽ വായ്പ നിഷേധിക്കരുതെന്നും വായ്പ നൽകണമെന്നും ബാങ്കുകളോട് ആവശ്യപ്പെടും.

ഇന്നലെ പത്തനംതിട്ടയിൽ കുന്നത്താനം സ്വദേശി രാധാമണിയമ്മക്കാണ് ബാങ്കിൽ നിന്നും വായ്പ നിഷേധിച്ചിരുന്നു. സിൽവർലൈൻ സർവേയിൽ ഉൾപെട്ട ഭൂമിയായതിനാലാണ് വായ്പ നിഷേധിച്ചത്. ഇത് വലിയ വിവാദമായ പശ്ചാത്തലത്തിലാണ് ബാങ്കേഴ്‌സിന്റെ യോഗം വിളിച്ചു ചേർക്കാൻ ധാരണയായത്. എന്നാൽ യോഗത്തിന്റെ തിയതി നിശ്ചയിച്ചിട്ടില്ല.

TAGS :

Next Story