വീടിന് വിള്ളൽ എന്ന ആരോപണത്തിന് പിന്നാലെ ടൗൺഷിപ്പ് സന്ദർശിച്ച് കെ.രാജൻ
ഒരു വീടും ദുരന്തബാധിതർക്ക് കൈമാറിയിട്ടില്ലെന്നും താമസം തുടങ്ങിയ ശേഷം പ്രശ്നങ്ങൾ വന്നാൽ ഊരാളുങ്കൽ സമാധാനം പറയേണ്ടി വരുമെന്നും മന്ത്രി കെ.രാജൻ പറഞ്ഞു

വയനാട്: സർക്കാർ ടൗൺഷിപ്പിൽ വിള്ളൽ വീണെന്ന ആരോപണത്തിന് പിന്നാലെ ടൗൺഷിപ്പ് സന്ദർശിച്ച് റവന്യുമന്ത്രി കെ.രാജൻ. ഒരു വീടും ദുരന്തബാധിതർക്ക് കൈമാറിയിട്ടില്ലെന്നും താമസം തുടങ്ങിയ ശേഷം പ്രശ്നങ്ങൾ വന്നാൽ ഊരാളുങ്കൽ സമാധാനം പറയേണ്ടി വരുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു.
ഇന്ന് രാവിലെയാണ് ടൗൺഷിപ്പ് സന്ദർശനത്തിനായി മന്ത്രി കെ.രാജൻ എത്തിയത്. കഴിഞ്ഞ ദിവസം സർക്കാർ ടൗൺഷിപ്പിൽ ഒന്നാം സോണിലെ നൗഫലിന്റെ വീട്ടിൽ വിള്ളൽ കണ്ടെത്തിയിരുന്നു. താപനില മൂലമുണ്ടാകുന്ന സ്വാഭാവിക വിള്ളൽ ആണെന്നായിരുന്നു ഊരാളുങ്കലിന്റെ വിശദീകരണം.വിള്ളൽ കണ്ടെത്തിയ നൗഫലിന്റെ വീട് റവന്യൂ മന്ത്രി കെ രാജൻ സന്ദർശിച്ചു. വിള്ളലിന് ചുറ്റും വരച്ച പെൻസിൽ പാടുകൾ മന്ത്രി മായിക്കാൻ ശ്രമിച്ചു. ഊരാളുങ്കൽ അധികൃതർ പറഞ്ഞത് പ്രകാരമാണ് മുഖ്യമന്ത്രി വിഷുവിന് മുൻപ് വീട് നൽകുമെന്ന് പറഞ്ഞതെന്ന് മന്ത്രി പറഞ്ഞു.
ഒക്ടോബർ വരെയാണ് ഊരാളുങ്കലിന് കരാറുള്ളത് എന്നും അതിനുമുമ്പ് പൂർത്തീകരിച്ചില്ലെങ്കിൽ ഊരാളുങ്കൽ മറുപടി പറയേണ്ടി വരുമെന്നും രാജൻ വവ്യകതമാക്കി
Adjust Story Font
16

