Quantcast

സർക്കസിലെ കോമാളികൾ പോലും ഇതിനെക്കാൾ നല്ല തമാശ പറയും, എം.വി. ഗോവിന്ദന്റെ പരാമർശം വിഡ്ഢിത്തം; കെ.സുരേന്ദ്രൻ

ബി.ജെ.പിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ ഇത്തവണ വോട്ട് കുറഞ്ഞത് പരിശോധിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2023-09-08 12:01:58.0

Published:

8 Sept 2023 4:05 PM IST

സർക്കസിലെ കോമാളികൾ പോലും ഇതിനെക്കാൾ നല്ല തമാശ പറയും, എം.വി. ഗോവിന്ദന്റെ പരാമർശം വിഡ്ഢിത്തം; കെ.സുരേന്ദ്രൻ
X

കെ.സുരേന്ദ്രൻ

തിരുവനന്തപുരം: പുതുപ്പള്ളിയിൽ ബിജെപി വോട്ട് മറിച്ചെന്ന എം.വി. ഗോവിന്ദന്റെ പരാമർശം വിഡ്ഢിത്തമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ബി.ജെ.പി വോട്ട് യു.ഡി.എഫിനു കിട്ടി എന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ആരോപണത്തിനു മറുപടി പറയുകയായിരുന്നു സുരേന്ദ്രൻ. പുതുപ്പളളിയിൽ യു.ഡി.എഫ് സഹതാപ തരംഗം ഫലപ്രദമായി ഉപയോഗിച്ചു. ബി.ജെ.പിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ ഇത്തവണ വോട്ട് കുറഞ്ഞത് പരിശോധിക്കുമെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

എൽ.ഡി.എഫിനു പതിനായിരത്തിൽ പരം വോട്ടുകൾ പോയിട്ടുണ്ട്. അതു എവിടെ എന്ന് പരിശോധിക്കുന്നതിനു പകരം ബി.ജെ.പിയുടെ 5000 വോട്ട് തപ്പി നടക്കുകയാണ് എൽ.ഡി.എഫ്. അതുകൊണ്ടാണ് പറഞ്ഞത് നമ്മുടെ നാട്ടിലെ സർക്കസ് കോമാളികൾ പോലും ഗോവിന്ദനും സി.പി.എം നേതാക്കളും പറയുന്ന തമാശയേക്കാൾ നല്ല തമാശ പറയും. ബി.ജെ.പിക്ക് ഈ കാലം മുഴുവൻ കിട്ടിയ വോട്ടുകളും കൂട്ടിച്ചേർത്തു എൽ.ഡി.എഫിനെ പിന്തുണച്ചാൽ പോലും അവർ വിജയിക്കില്ല. കാരണം എൽ.ഡി.എഫിനു കിട്ടിയതിന്റെ ഇരട്ടി വോട്ട് യു.ഡി.എഫിനു പുതുപ്പളളിയിൽ കിട്ടിയിട്ടുണ്ട്. അത് കൊണ്ട് ഇത്തരം വിഡ്ഢിത്തങ്ങൾ പറയരുത് എന്നും കെ.സുരേന്ദ്രൻ പറഞ്ഞു. വോട്ട് കുറഞ്ഞതിനു മറ്റുള്ളവരെ പഴിക്കുന്ന നിലപാട് സി പി എമ്മിന് ഉള്ളതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.


TAGS :

Next Story