Quantcast

കെ. സുരേഷ് കുമാറിന്‍റെ 'വിഎസിനൊപ്പം എന്‍റെ ദിനങ്ങൾ'പുസ്തക പ്രകാശനം ഇന്ന്

തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വെച്ച് നടക്കുന്ന ചടങ്ങിൽ കെ സുധാകരൻ എം പി, റിട്ടയേർഡ് ജസ്റ്റിസ് കമാൽ പാഷ തുടങ്ങിയവർ പങ്കെടുക്കും

MediaOne Logo

Web Desk

  • Published:

    6 Jun 2026 7:23 AM IST

കെ. സുരേഷ് കുമാറിന്‍റെ വിഎസിനൊപ്പം എന്‍റെ ദിനങ്ങൾപുസ്തക പ്രകാശനം ഇന്ന്
X

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍റെ പ്രൈവറ്റ് സെക്രട്ടറിയും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന കെ. സുരേഷ് കുമാർ രചിച്ച 'വിഎസിനൊപ്പം എന്‍റെ ദിനങ്ങൾ' എന്ന പുസ്തകം ഇന്ന് പ്രകാശനം ചെയ്യും. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വെച്ച് നടക്കുന്ന ചടങ്ങിൽ കെ സുധാകരൻ എം പി, റിട്ടയേർഡ് ജസ്റ്റിസ് കമാൽ പാഷ തുടങ്ങിയവർ പങ്കെടുക്കും.

വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന 2006-2011 കാലഘട്ടത്തിലെ അതീവ നിർണായകമായ രാഷ്ട്രീയ നീക്കങ്ങളും ഭരണപരമായ തീരുമാനങ്ങളും പ്രതിപാദിക്കുന്നതാണ് പുസ്തകം. അക്കാലത്ത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റ് സൃഷ്ടിച്ച മൂന്നാർ കൈയേറ്റം ഒഴിപ്പിക്കൽ ദൗത്യം, റിയൽ എസ്റ്റേറ്റ് മാഫിയകൾക്കെതിരെയുള്ള കർശന നടപടികൾ എന്നിവയുടെ അണിയറക്കഥകൾ പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട് എന്നാണ് വിവരം. ​ബുക്ക് വോം ആണ് പുസ്തകം പുറത്തിറക്കുന്നത്.



TAGS :

Next Story