Quantcast

ഉദ്യോ​ഗാർഥികൾക്ക് തിരിച്ചടി; കെ-ടെറ്റിൽ അധ്യാപക നിയമനത്തിനുള്ള ഇളവുകൾ പിൻവലിച്ചു

പഴയ ഉത്തരവ് റദ്ദാക്കിയാണ് പുതിയ ഉത്തരവിറക്കിയത്

MediaOne Logo

Web Desk

  • Published:

    2 Jan 2026 1:28 PM IST

ഉദ്യോ​ഗാർഥികൾക്ക് തിരിച്ചടി; കെ-ടെറ്റിൽ  അധ്യാപക നിയമനത്തിനുള്ള ഇളവുകൾ പിൻവലിച്ചു
X

തിരുവനന്തപുരം: അധ്യാപക നിയമനത്തിനുള്ള കെ-ടെറ്റ് (K-TET) ഇളവുകൾ പിൻവലിച്ച് സര്‍ക്കാര്‍. എംഎഡ്, സെറ്റ്, നെറ്റ്, എംഫിൽ, പിഎച്ച്ഡി നേടിയവർക്ക് ഇളവുകൾ ഉണ്ടെന്നായിരുന്നു പഴയ ഉത്തരവ്. ഇത് റദ്ദാക്കിയാണ് പുതിയ ഉത്തരവിറക്കിയത്.

സെപ്റ്റംബറിൽ സുപ്രിംകോടതി പുറപ്പെടുവിച്ച വിധിന്യായത്തിന്റെ പശ്ചാത്തലത്തിലാണ് നിലവിലുണ്ടായിരുന്ന പല സുപ്രധാന ഇളവുകളും റദ്ദാക്കി സർക്കാർ ഉത്തരവിറക്കിയത്. അധ്യാപക നിയമത്തില്‍ കെ ടെറ്റ് നിര്‍ബന്ധമാക്കിയെന്നും ഉത്തരവില്‍ പറയുന്നു. എം.എഡ്, സെറ്റ്, നെറ്റ്, എം ഫിൽ, പിഎച്ച്ഡി തുടങ്ങിയ ഉയർന്ന യോഗ്യതകൾ ഉള്ളവർക്കും കെ-ടെറ്റ് നിർബന്ധമാക്കുകയും ചെയ്തിട്ടുണ്ട്.

ഹൈസ്കൂൾ അധ്യാപകർക്ക് പ്രഥമാധ്യാപകരാകാനോ, ഹയർ സെക്കൻഡറി വിഭാഗത്തിലേക്ക് ബൈട്രാൻസ്ഫർ വഴി നിയമനം ലഭിക്കാനോ ഇനി കെ-ടെറ്റ് കാറ്റഗറി-III നിർബന്ധമായി വിജയിച്ചിരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.



TAGS :

Next Story