Quantcast

'പാർശ്വവത്കരിക്കപ്പെട്ടവരുടെ പ്രതിനിധാനം തന്നെയാണ് രാഷ്ട്രീയം'; 'ക ച ട ത പ ' സാഹിത്യോത്സവം നവംബർ 30 മുതൽ ഡിസംബർ 04 വരെ

'Celebrating nothing and everything' എന്നാണ് സാഹിത്യോത്സവത്തിന്റെ പ്രമേയം

MediaOne Logo

Web Desk

  • Published:

    10 Nov 2022 4:20 PM GMT

പാർശ്വവത്കരിക്കപ്പെട്ടവരുടെ പ്രതിനിധാനം തന്നെയാണ് രാഷ്ട്രീയം; ക ച ട ത പ  സാഹിത്യോത്സവം നവംബർ 30 മുതൽ ഡിസംബർ 04 വരെ
X

കോഴിക്കോട്: ഒലിവ് പബ്ലിക്കേഷൻസ് ഇരുപത്തഞ്ചാം വാർഷികത്തിന്റെ ഭാഗമായി, നവംബർ 30 മുതൽ ഡിസംബർ 04 വരെ കോഴിക്കോട് ബീച്ചിൽ 'ക ച ട ത പ 'സാഹിത്യോത്സവം നടത്തുന്നു. അരികുവത്ക്കരിക്കപ്പെട്ട ജനസമൂഹങ്ങളുടെ പ്രതിനിധീകരണവും പ്രതിരോധവുമാണ് സാഹിത്യോത്സവത്തിന്റെ ലക്ഷ്യം. സാഹിത്യ-സാംസ്‌കാരിക പരിപാടികളുമായി 'ക ച ട ത പ ' ഒലീവ് ലിറ്റ് ഫെസ്റ്റ് അഞ്ച് ദിവസം നീണ്ടുനിൽക്കുമെന്ന് സംഘാടകർ ഫേസ്ബുക്കിൽ അറിയിച്ചു. 'Celebrating nothing and everything' എന്നാണ് സാഹിത്യോത്സവത്തിന്റെ പ്രമേയം.




TAGS :

Next Story