Quantcast

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: വടകര സ്‌ക്വാഡ് വാട്ട്‌സാപ്പ് ഗ്രൂപ്പിന് പിന്നാലെ എസ്‌ഐടി

വ്യാജ സ്‌ക്രീന്‍ഷോട്ട് ആദ്യം വന്നത് വടകര സ്‌ക്വാഡ് വാട്ട്‌സ് അപ് ഗ്രൂപ്പിലാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

MediaOne Logo

Web Desk

  • Updated:

    2026-06-12 03:32:59

Published:

12 Jun 2026 9:01 AM IST

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: വടകര സ്‌ക്വാഡ് വാട്ട്‌സാപ്പ് ഗ്രൂപ്പിന് പിന്നാലെ എസ്‌ഐടി
X

കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ വടകര സ്‌ക്വാട്ട് വാട്‌സാപ്പ് ഗ്രൂപ്പിന് പിന്നാലെ എസ്‌ഐടി.2024 മാര്‍ച്ചിലാണ് ഗ്രൂപ്പ് രൂപീകരിച്ചത്.വടകര ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മീഡിയസെല്ലുപോലെയാണ് ഗ്രൂപ്പ് പ്രവര്‍ത്തിച്ചത്.

ഡിവൈഎഫ്‌ഐ ബ്ലോക്ക് തലത്തിലുളള നേതാക്കളും സി പി എം വടകര പാര്‍ലമെ്‌റ് മണ്ഡലം കേന്ദ്രീകരിച്ചുള്ള സി പി എം നേതാക്കളും അംഗങ്ങളായിരുന്നു.വ്യാജ സ്‌ക്രീന്‍ഷോട്ട് ആദ്യം വന്നത് വടകര സ്‌ക്വാഡ് വാട്ട്‌സ് അപ് ഗ്രൂപ്പിലാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

റിബേഷ് രാമകൃഷ്ണന് വടകര സ്‌ക്വാഡ് എന്ന ഗ്രൂപ്പില്‍ നിന്നാണ് സ്‌ക്രീന്‍ഷോട്ട് ലഭിച്ചതെന്ന് എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്. നിതിന്‍ എന്നയാളാണ് ഇത് പോസ്റ്റ് ചെയ്തത്. ഗ്രൂപ്പുമായി ബന്ധപ്പെട്ട അംഗങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പടെയുള്ളവ അന്വേഷണസംഘത്തിന്റെ കൈയിലുണ്ട്. കഴിഞ്ഞ ദിവസം വാട്‌സാപ്പ് ഗ്രൂപ്പിലെ അഡ്മിന്‍ അംഗങ്ങളെ ഉള്‍പ്പടെ ചോദ്യം ചെയ്തിരുന്നു ഇന്ന് കൂടുതല്‍ അംഗങ്ങളെ ചോദ്യം ചെയ്യുമെന്നാണ് വിവരം.

നേരത്തെ ഗ്രൂപ്പ് ഒരു ഭീകരപ്രവര്‍ത്തനത്തിനുള്ളതല്ലെന്നും തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് വേണ്ടി രൂപീകരിച്ചതാണെന്നുമുള്ള വാദമുയര്‍ത്തി ഡിവൈഎഫ്‌ഐ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. അന്വേഷണം ശരിയായ ദിശയിലാണെന്നതിന്റെ സൂചനയായി ഡിവൈഎഫ്‌ഐ നേതാക്കളുടെ പ്രസ്താവനയെ അന്വേഷണസംഘം കാണുന്നത്.

TAGS :

Next Story