Quantcast

ഫ്ലാറ്റില്‍ നിന്നും എം.ഡി.എം.എ കണ്ടെടുത്ത കേസിലും പ്രതികള്‍; കാക്കനാട് ലഹരിക്കടത്ത് കേസിലെ പ്രതികള്‍ക്കെതിരെ വീണ്ടും കേസ്

ഒരു കിലോ എംഡിഎംഎ പിടിച്ചെടുത്തത് ഉടമസ്ഥരില്ലാത്ത ബാഗില്‍ നിന്നാണെന്ന് മഹസര്‍ എഴുതി ആരെയും പ്രതിചേര്‍ക്കാതെയാണ് ആദ്യം എക്സൈസ് കേസെടുത്തിരുന്നത്.

MediaOne Logo

Web Desk

  • Published:

    29 Aug 2021 7:24 AM GMT

ഫ്ലാറ്റില്‍ നിന്നും എം.ഡി.എം.എ കണ്ടെടുത്ത കേസിലും പ്രതികള്‍; കാക്കനാട് ലഹരിക്കടത്ത് കേസിലെ പ്രതികള്‍ക്കെതിരെ വീണ്ടും കേസ്
X

കാക്കനാട് ലഹരിക്കടത്ത് കേസിലെ പ്രതികളെ ഫ്ലാറ്റിൽ നിന്ന് ഒരു കിലോ എം.ഡി.എം.എ പിടിച്ചെടുത്ത കേസിലും പ്രതിചേർക്കും. അറസ്റ്റിലായ ആറ് പേരെയും പ്രതിചേർക്കാണ് തീരുമാനം. ഒരു കിലോ എംഡിഎംഎ പിടിച്ചെടുത്തത് ഉടമസ്ഥരില്ലാത്ത ബാഗില്‍ നിന്നാണെന്ന് മഹസര്‍ എഴുതി ആരെയും പ്രതിചേര്‍ക്കാതെയാണ് ആദ്യം എക്സൈസ് കേസെടുത്തിരുന്നത്. പ്രതികളെ ഫ്ലാറ്റിൽ എത്തിച്ച് പരിശോധന നടത്തും. നാലംഗ സംഘമാണ് ചെന്നൈയിൽ നിന്ന് മയക്കുമരുന്നെത്തിച്ചതെന്ന് വ്യക്തമായിട്ടുണ്ട്.

കൊച്ചിയിലേക്ക് മയക്കുമരുന്ന് കൊണ്ടുവരാൻ സഹായിച്ച ചെന്നൈയിലെ ഏജന്‍റിനേയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കൂടുതല്‍‌ തെളിവെടുപ്പിനായി അന്വേഷണ സംഘം ചെന്നൈയിലേക്ക് തിരിക്കുന്നത്. കേസിൽ ആദ്യം ഒഴിവാക്കിയ ത്വയ്ബ എന്ന തിരുവല്ല സ്വദേശിനിക്ക് കേസില്‍ പങ്കുണ്ടെന്ന് വ്യക്തമായതോടെ ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. റിമാന്‍ഡില്‍ കഴിയുന്ന ത്വയ്ബയെ എക്സൈസ് നാളെ കസ്റ്റഡിയിൽ വാങ്ങും. കൂടുതൽ പേർ സംഘത്തിലുൾപ്പെട്ടിട്ടുണ്ടന്നാണ് അന്വേഷണ സംഘത്തിന്‍‌റെ കണ്ടത്തൽ.

TAGS :

Next Story