Quantcast

കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ കേസ്: സിപിഎം നേതാക്കൾക്ക് മുൻകൂർ ജാമ്യം

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്

MediaOne Logo

Web Desk

  • Updated:

    2025-02-01 14:43:01.0

Published:

1 Feb 2025 7:11 PM IST

കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ കേസ്: സിപിഎം നേതാക്കൾക്ക് മുൻകൂർ ജാമ്യം
X

എറണാകുളം: കൂത്താട്ടുകുളം നഗരസഭയിലെ കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ കേസിൽ സിപിഎം നേതാക്കൾക്ക് മുൻകൂർ ജാമ്യം. കൂത്താട്ടുകുളം ഏരിയ സെക്രട്ടറി പി.ബി രതീഷ്, മുനിസിപ്പൽ ചെയർപേഴ്സൺ വിജയ ശിവൻ അടക്കം അഞ്ച് നേതാക്കൾക്കാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്.

കേസിലെ ഒന്നുമുതൽ അഞ്ചുവരെയുള്ള പ്രതികൾക്കാണ് ജാമ്യം അനുവദിച്ചത്. യുഡിഎഫിന്റെ സമ്മർദ്ദത്തിലാണ് കലാ രാജു വ്യാജ പരാതി നൽകിയിരിക്കുന്നത് എന്നാണ് മുൻകൂർ ജാമ്യാപേക്ഷയിൽ ഇവർ പറഞ്ഞിരുന്നത്.

വാർത്ത കാണാം:


TAGS :

Next Story