Quantcast

കാലടി പ്ലാന്റേഷൻ കോർപറേഷൻ തൊഴിലാളിയുടെ ലയത്തിന് നേരെ കാട്ടാന ആക്രമണം

പതിനഞ്ചാം ബ്ലോക്കിലെ അഭിലാഷിന്റെ ലയത്തിന് നേരെയാണ് കാട്ടാന ആക്രമണമുണ്ടായത്

MediaOne Logo

Web Desk

  • Updated:

    2023-09-03 16:32:21.0

Published:

3 Sept 2023 10:00 PM IST

കാലടി പ്ലാന്റേഷൻ കോർപറേഷൻ തൊഴിലാളിയുടെ ലയത്തിന് നേരെ കാട്ടാന ആക്രമണം
X

തൃശൂർ: കാലടി പ്ലാന്റേഷൻ കോർപറേഷൻ തൊഴിലാളിയുടെ ലയത്തിന് നേരെ കാട്ടാന ആക്രമണം. പതിനഞ്ചാം ബ്ലോക്കിലെ അഭിലാഷിന്റെ ലയത്തിന് നേരെയാണ് കാട്ടാന ആക്രമണമുണ്ടായത്. രാത്രി ഒരു മണിയോടെയായിരുന്നു ആക്രമണം.

വീടിന് പുറത്തുണ്ടായിരുന്ന സാധനങ്ങൾ ചവിട്ട് നശിപ്പിച്ച കാട്ടാന അടുക്കള വാതിൽ പൊളിച്ച് അകത്ത് കയറി. വീടിനുള്ളിലെ സാധനങ്ങളും തട്ടി നശിപ്പിച്ചു. അഭിലാഷും കുടുംബവും നാട്ടിൽ പോയതിനാൽ വലിയ അപകടമാണ് ഒഴിവായത്.

നിലവിൽ ലയങ്ങൾക്ക് സമീപമുള്ള റബർ തോട്ടത്തിൽ പന്ത്രണ്ടോളം ആനകൾ നിലയുറപ്പിച്ചിട്ടുണ്ട്. സമീപ കാലങ്ങളിലായി തൊഴിലാളി ലയങ്ങൾക്ക് നേരെ കാട്ടാന ആക്രമണം പതിവായിരിക്കുകയാണ്. പകലെന്നോ രാത്രിയെന്നോ ഇല്ലാതെ കാട്ടാനയുടെ ആക്രമണം പേടിച്ചാണ് തൊഴിലാളികൾ ഇവിടെ കഴിയുന്നത്. മേഖലയിൽ വൈദ്യുതി വേലി സ്ഥാപിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും യാതൊരു വിധ നടപടികളുമുണ്ടായിട്ടില്ല.

TAGS :

Next Story